കുമളിയില്‍ മുഖം മൂടി ആക്രമണത്തില്‍ വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്

Web Desk |  
Published : Jul 18, 2017, 10:22 AM ISTUpdated : Oct 04, 2018, 07:54 PM IST
കുമളിയില്‍ മുഖം മൂടി ആക്രമണത്തില്‍ വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്

Synopsis

കുമളി: ബൈക്കിലെത്തിയ മൂന്നംഗ മുഖംമൂടി സംഘം വിദ്യാര്‍ഥിയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. മുരുക്കടി പുത്തന്‍പറമ്പില്‍ സഫുവാന്‍ (15)നെ കുമളി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി ഏളു മണിക്ക് ഡോണ്‍ബോസ്‌കോയ്ക്ക് സമീപത്ത് വച്ചായിരുന്നു ആക്രമണം. റോയല്‍ കോളേജിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് സഫുവാന്‍. നീല പള്‍സര്‍ ബൈക്കില്‍ എത്തിയ സംഘം കമ്പി വടി ഉപയോഗിച്ച് ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. അന്വേഷണം നടന്നുവരികയാണ്. അക്രമിസംഘത്തെക്കുറിച്ച് സൂചന ലഭിച്ചതായി പൊലീസ് വൃത്തങ്ങള്‍ പറ‍ഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നടൻ പ്രേംകുമാർ കോൺ​ഗ്രസ് വേദിയിലേക്ക്; കെപിസിസി സംസ്കാര സാഹിതി പരിപാടിയിൽ മുഖ്യാതിഥിയാകും
30,000 അടി ഉയരെ വിമാനത്തിൽ ശ്വാസം കിട്ടാതെ പിടഞ്ഞ് കുരുന്ന്, ഓക്സിജൻ കുറഞ്ഞതോടെ അപസ്മാരം, രക്ഷകനായി മലയാളി ഡോക്ടർ