സ്കൂളിൽ വിദ്യാർത്ഥിയുടെ ആത്മഹത്യ: ചട്ടലംഘനമുണ്ടായെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ

Web Desk |  
Published : Apr 04, 2018, 12:53 PM ISTUpdated : Jun 08, 2018, 05:46 PM IST
സ്കൂളിൽ വിദ്യാർത്ഥിയുടെ ആത്മഹത്യ:   ചട്ടലംഘനമുണ്ടായെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ

Synopsis

പാമ്പാടി ക്രോസ് റോഡ് സ്കൂളിനെതിരെ ജില്ലാ വിദ്യാഭ്യാസ ഓഫീസർ സ്കുളിന്റെ ഭാഗത്ത് ചട്ടലംഘനമുണ്ടായി

കോട്ടയം:  വിദ്യാർത്ഥി ആത്മഹത്യ സംഭവത്തിൽ പാമ്പാടി ക്രോസ് റോഡ് സ്കൂളിനെതിരെ ജില്ലാ വിദ്യാഭ്യാസ ഓഫീസർ. സ്കുളിന്റെ ഭാഗത്ത് ചട്ടലംഘനമുണ്ടായി എന്നാണ് വിലയിരുത്തൽ. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലായിരുന്നു കോട്ടയം ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ പരിശോധന. ഒൻപതാം ക്ലാസിൽ നിന്നും മാർക്ക് കുറവെന്ന കാരണത്താൽ പറഞ്ഞ് വിട്ടതിനെ തുടര്‍ന്നാണ് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി ബിന്‍റോ ഈപ്പന്‍ ആത്മഹത്യ ചെയ്തത്. കുട്ടി മാനസികമായി തകർന്നിരിക്കുകയായിരുന്നുവെന്ന് രക്ഷിതാവ് ആരോപിച്ചു. ഇതാവാം ആത്മഹത്യക്ക് കാരണമെന്നും കുട്ടിയുടെ പിതാവ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പഠിക്കാന്‍ അനുമതി നല്‍കിയെന്ന വാദം പോലും തെറ്റാണ് എന്നും അച്ഛന്‍ ഈപ്പന്‍ വര്‍ഗ്ഗീസ് പറഞ്ഞു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ദാരിദ്ര്യം നിലവിൽ കുറഞ്ഞു, മധ്യവർഗ്ഗമോ അതിലേക്ക് ഉയരാൻ ആഗ്രഹിക്കുന്നവരോ ആണ് ഇപ്പോൾ കേരളത്തിൽ അധികം പേരുമെന്ന് ടിഎം തോമസ് ഐസക്
'എബ്രഹാം ലിങ്കണി'ൽ നിന്ന് പറന്നുയർന്ന് പോർ വിമാനങ്ങൾ, ഇറാനുമായുള്ള ചർച്ചകൾക്കിടെയിലും പടയൊരുക്കം കടുപ്പിച്ച് യുഎസ്