
ആലപ്പുഴ: ചെങ്ങന്നൂർ ഗവ.ഐ റ്റി ഐയിലെ സ്റ്റുഡന്റ്സ് യൂണിയൻ ചെയർമാൻ ഉൾപ്പടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 200 ഗ്രാമിന്‍റെ എട്ട് പായ്ക്കറ്റ് കഞ്ചാവ് സഹിതമാണ് ഹരിപ്പാട് സർക്കിൾ ഇൻസ്പെക്ടർ റ്റി.മനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇവരെ കസ്റ്റഡിയിലെടുത്തത്.
സൂരജ് (21), മുളവന പടീറ്റതിൽ, തുലാംപറമ്പ് നടുവത്ത്, മണ്ണാറശ്ശാല. അരുൺകുമാർ (22), ചെമ്പകശ്ശേരിൽ, പിലാപ്പുഴ, അനന്തു (21), അനന്തു ഭവനം (പുത്തൻപുരയിൽ) പിലാപ്പുഴ എന്നിവരാണ് പിടിയിലായത്. കാർത്തികപ്പള്ളി താലൂക്കിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്കൂൾ-കോളേജ് വിദ്യാർത്ഥികൾക്കും യുവാക്കൾക്കും കഞ്ചാവ് എത്തിച്ചു നൽകുന്ന സംഘത്തിലെ പ്രധാനികളാണിവർ.
പോലീസിന് കിട്ടിയ രഹസ്യവിവരത്തെ തുടർന്നു കുറച്ചു ദിവസങ്ങളിലായി നിരീക്ഷിച്ചതിന് ശേഷമാണ് ഇന്ന് പകൽ 11.30 ഓടെ മണ്ണാറശ്ശാല ക്ഷേത്രത്തിന് വടക്കുഭാഗത്ത് നിന്ന് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരിൽ സൂരജ് ചെങ്ങന്നൂർ ഗവ.ഐ.റ്റി ഐയിലെ സ്റ്റുഡന്റ്സ് യൂണിയൻ ചെയർമാനാണ്. അനന്തു ഇതേ ഐറ്റി ഐയിലെ വിദ്യാർത്ഥിയും അരുൺകുമാർ തൊഴിൽ രഹിതനുമാണ്. ഇവരെ നാളെ ഹരിപ്പാട് കോടതിയിൽ ഹാജരാക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam