
പതിനെട്ട് വയസുമാത്രമുള്ളപ്പോഴാണ് അവളുടെ ഭര്‍ത്താവിനെ കൊന്ന് അയാളുടെ ഹൃദയം കറി വച്ച് നല്‍കാന്‍ അവളോട് അവര്‍ ആവശ്യപ്പെട്ടത്. സഹോദരിയുടെ ഭര്‍ത്താവിനെയും അവര്‍ ഇത്തരത്തില്‍ ചെയ്തത് കണ്ട് നില്‍ക്കാനേ അന്ന് അവള്‍ക്ക് സാധിക്കുമായിരുന്നുള്ളൂ. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം അവളുടെ ഭര്‍ത്താവിനെ ക്രൂരമായി കൊന്ന ആ മനുഷ്യനെ കണ്ടപ്പോള്‍ അവള്‍ തളര്‍ന്നില്ല. അന്ന് കണ്ട സംഭവങ്ങള്‍ അവള്‍ അക്കമിട്ട് കോടതിയ്ക്ക് മുന്നില്‍ പറഞ്ഞു.
ലൈബീരിയയില്‍ ആഭ്യന്തര കലാപത്തില്‍ നിരവധി പേരെ കൊന്നു തള്ളിയ തീവ്രവാദിയായ മുഹമ്മദ് ജബാത്തിന്റെ വിചാരണയിലായിരുന്നു ഈ സംഭവം നടന്നത്. രാജ്യ വിട്ട് അഭയാര്‍ത്ഥിയായി എത്തി ഫിലാഡെല്‍ഫിയയില്‍ സാധാരണ ജീവിതം നയിക്കുകയായിരുന്നു മുഹമ്മദ്. തീവ്രവാദിയെന്ന നിലയില്‍ ആയിരുന്നില്ല അയാളെ കോടതിയില്‍എത്തിയത്. ഗവണ്‍മെന്റില്‍ നല്‍കിയ രേഖകളില്‍ തിരിമറി നടത്തിയെന്നായിരുന്നു ഫിലാഡെല്‍ഫിയയില്‍ പിടിക്കപ്പെടുമ്പോള്‍ അയാളില്‍ ചുമത്തിയിരുന്ന കുറ്റം. ലൈബീരിയയില്‍ കാലങ്ങളായി വ്യാപാരം നടത്തുന്നുവെന്നായിരുന്നു ഇയാള്‍ നല്‍കിയ രേഖകളില്‍ വിശദമാക്കുന്നത്.
അമ്പത്തൊന്നുകാരനായ അഹമ്മദും ഒപ്പമുള്ള ഏതാനും തീവ്രവാദികളെയും ഭയന്ന് സംസാരിക്കാതിരുന്ന അഭയാര്‍ത്ഥി സമൂഹം പ്രതികരിച്ചതോടെ കൃത്രിമ രേഖകള്‍ ചമച്ചതിന് പിന്നാലെ ക്രൂരമായ മനുഷ്യ കൊലയ്ക്കും അയാളെ കോടതി വിചാരണ ചെയ്തു. മുപ്പത് വര്‍ഷം ജയിലില്‍ കഴിയാന്‍ സാധ്യതയുള്ള ആരോപണങ്ങളാണ് മുഹമ്മദില്‍ ആരോപിച്ചിരിക്കുന്നത്. ശിക്ഷാ കാലാവധിക്ക് ശേഷം ഇയാളെ നാട് കടത്താനും നീക്കമുണ്ട്.
യുദ്ധക്കുറ്റവാളികള്‍ക്ക് ലഭിക്കുന്ന പരമാവധി ശിക്ഷ ലഭിക്കാന്‍ സാധ്യതയുള്ള ആരോപണങ്ങളാണ് ഇയാള്‍ക്കെതിരേ ആരോപിച്ചിരിക്കുന്നത്. അഭയാര്‍ത്ഥി സമൂഹത്തില്‍ നിന്നു തന്നെ ഇയാള്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നതോടെ കൃത്യമായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷനും ശ്രദ്ധിച്ചത് ഇയാളുടെ ക്രൂരത പുറത്ത് കൊണ്ടു വന്നു. അമേരിക്കയിലേയ്ക്ക് അഭയാര്‍ത്ഥികളെ അനുവദിക്കുന്നതില്‍ ഈ കേസിലെ വിധിയും നിര്‍ണായകമാവുമെന്നാണ് സൂചനകള്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam