അദ്ധ്യാപകന്റെ ലൈംഗീക അതിക്രമം; ജാദവ്പൂര്‍ സര്‍വ്വകാലശാലയില്‍ ക്ലാസ് ബഹിഷ്‌കരണം

By web deskFirst Published Nov 26, 2017, 10:08 PM IST
Highlights

കൊല്‍ക്കത്ത:ജാദവ്പൂര്‍ സര്‍വ്വകലാശാലയിലെ താരതമ്യ പഠന വകുപ്പിലെ അദ്ധ്യാപകന്റെ ലൈംഗീക അതിക്രമണങ്ങള്‍ക്കെതിരെ വിദ്യാര്‍ത്ഥികള്‍ ക്ലാസുകള്‍ ബഹിഷ്‌കരിച്ച് സമരത്തില്‍. താരതമ്യ പഠന വകുപ്പിലെ അസിസ്റ്റന്റ് പ്രെഫസര്‍ സുമിത് കുമാര്‍ ബറൂവയ്‌ക്കെതിരെയാണ് സമരം. ഈ മാസം 22 മുതലാണ് സര്‍വ്വകലാശാലയില്‍ സമരം തുടങ്ങിയത്. 

2016 ഫെബ്രുവരിയില്‍ നടന്ന ഒരു പാര്‍ട്ടിയില്‍ വച്ച് അസിസ്റ്റന്റ് പ്രഫസറായ അദ്ധ്യാപകന്‍ ഒരു പെണ്‍കുട്ടിയെ ലൈംഗീകമായി അക്രമിച്ചിരുന്നു. ഇതിനേ തുര്‍ന്ന് വിദ്യാര്‍ത്ഥികള്‍ വകുപ്പദ്ധ്യക്ഷന് പരാതി നല്‍കി. തുടര്‍ന്ന് കുറെ കാലമായി അദ്ധ്യാപകന്‍ കോളേജില്‍ എത്താറുണ്ടായിരുന്നില്ല. എന്നാല്‍ ഈ മാസം മുതല്‍ അദ്ദേഹം വീണ്ടും സര്‍വ്വകലാശാലയിലെത്തുകയും ക്ലാസെടുക്കാന്‍ തുടങ്ങുകയുമായിരുന്നു. 

ഇതേ തുടര്‍ന്നാണ് വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ അദ്ധ്യാപകനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥികള്‍ ക്ലാസുകള്‍ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത്. തനിക്കെതിരെ യാതൊരുവിധ കേസുകളും ഇല്ലെന്നും കഴിഞ്ഞ വര്‍ഷം താന്‍ ഗവേഷണാവശ്യങ്ങള്‍ക്കായിട്ടാണ് സര്‍വ്വകലാശാലയില്‍ നിന്നും മാറിനിന്നെതെന്നുമാണ് സുമിത് കുമാര്‍ ബറൂവയുടെ വാദം. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ വകുപ്പ് അധ്യക്ഷനെ ഏല്‍പ്പിച്ച പരാതി സര്‍വ്വകലാശാലയിലെ പ്രശ്‌നപരിഹാര സമിതിയില്‍ ഏല്‍പ്പിച്ചിരുന്നില്ലെന്ന് വിദ്യാര്‍ത്ഥികളും പരാതിപ്പെടുന്നു.

കഴിഞ്ഞ നാല് വര്‍ഷമായി അദ്ധ്യാപകന്റെ ഭാഗത്തുനിന്നും ലൈംഗീകമായ പരാമര്‍ശങ്ങള്‍ സഹിക്കുന്നു ഇനിയിതിന് കൂട്ടുനില്‍ക്കാനാകില്ല. 250 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഡിപ്പാര്‍ട്ട്‌മെന്റിലെ 200 വിദ്യാര്‍ത്ഥികള്‍ സുമിത് കുമാര്‍ ബറൂവയ്‌ക്കെതിരെയുള്ള പരാതിയില്‍ ഒപ്പിട്ട് നല്‍കിയതാണ് എന്നാല്‍ ഒന്നും തന്നെ സംഭവിച്ചില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. സര്‍വ്വകലാശാലയുടെ ഭാഗത്തുനിന്നും ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും നീതികിട്ടില്ലായെന്ന് ഉറപ്പായതുകൊണ്ടാണ് തങ്ങള്‍ ക്ലാസുകള്‍ ബഹിഷ്‌കരിച്ച് നീതിക്കുവേണ്ടി പോരാടുന്നതെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. 

click me!