'ഈ പിള്ളേര് മാസാണ്'; സ്കൂള്‍ നേരത്ത് പാഞ്ഞ ടിപ്പറുകള്‍ തടഞ്ഞ് വിദ്യാര്‍ഥിനികള്‍

By Web TeamFirst Published Feb 21, 2019, 10:53 PM IST
Highlights

നിയമം തെറ്റിച്ച് പായുന്ന ടിപ്പറുകാരെ ഒരു പാഠം പഠിപ്പിച്ചിരിക്കുകയാണ് അങ്കമാലി പാലിശേരി ഗവ ഹെെസ്കൂളിലെ കുറച്ച് വിദ്യാര്‍ഥിനികള്‍. സമയം തെറ്റിച്ച് പാഞ്ഞ ടിപ്പറുകാരെ സെെക്കിള്‍ കുറുകെ വെച്ചാണ് വിദ്യാര്‍ഥിനികള്‍ തടഞ്ഞത്

അങ്കമാലി: അപകടങ്ങളുണ്ടാക്കുന്നത് പെരുകിയതോടെയാണ് സ്കൂളിലേക്ക് കുട്ടികള്‍ പോകുന്ന സമയത്തും തിരികെ വീട്ടിലേക്ക് മടങ്ങുന്ന സമയത്തും നിശ്ചിത നേരത്തേക്ക് ടിപ്പറുകള്‍ ഓടിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. എന്നാല്‍, ഇതൊന്നും പാലിക്കാതെ ദിനവും നിരവധി ടിപ്പര്‍ ലോറികളാണ് നിരത്തിലൂടെ സ്കൂള്‍ സമയത്ത് പായുന്നത്.

ഇതിനെതിരെ ചെറുതും വലുതുമായ പ്രതിഷേധങ്ങള്‍  പലയിടത്തും ഉയര്‍ന്നെങ്കിലും അതെല്ലാം പതിയെ നിലച്ചു. എന്നാല്‍, അങ്ങനെ നിയമം തെറ്റിച്ച് പായുന്ന ടിപ്പറുകാരെ ഒരു പാഠം പഠിപ്പിച്ചിരിക്കുകയാണ് അങ്കമാലി പാലിശേരി ഗവ ഹെെസ്കൂളിലെ കുറച്ച് വിദ്യാര്‍ഥിനികള്‍.

സമയം തെറ്റിച്ച് പാഞ്ഞ ടിപ്പറുകാരെ സെെക്കിള്‍ കുറുകെ വെച്ചാണ് വിദ്യാര്‍ഥിനികള്‍ തടഞ്ഞത്. സ്കൂള്‍ സമയം പോലും നോക്കാതെ നിരത്തിലൂടെ വേഗത്തില്‍ പോകുന്ന ടിപ്പര്‍ ലോറിക്കാരോട് മാതാപിതാക്കള്‍ അടക്കം കാര്യങ്ങള്‍ പറഞ്ഞിട്ടും കാര്യമില്ലാതായതോടെയാണ് സെെക്കിളുമായി ഈ ചുണക്കുട്ടികള്‍ തന്നെ ഇറങ്ങിയത്.

സ്കൂള്‍ യൂണിഫോമില്‍ സെെക്കിള്‍ കുറുകെ വച്ച് വിദ്യാര്‍ഥിനികള്‍ നിന്നതോടെ ടിപ്പര്‍ ലോറിക്കാര്‍ പത്തിമടക്കി. വിദ്യാര്‍ഥിനികളുടെ മാതാപിതാക്കള്‍ ടിപ്പര്‍ തടയുന്ന ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചതോടെയാണ് ഏറെ പേരാണ് ഇവരെ അഭിനന്ദിച്ച് എത്തുന്നത്. 

click me!