
വാഹനങ്ങളില്‍ ഗുണമേന്മയില്ലാത്ത ടയറുകള്‍ ഉപയോഗിക്കുന്നത് അപകടങ്ങളെ സ്വയം വിളിച്ചു വരുത്തലാണെന്നു സ്ഥിരമായി വാഹനമോടിക്കുന്നവര്‍ക്കറിയാം. എന്നാല്‍ ഉയര്‍ന്ന താപനിലയും വിശാലമായ റോഡുകളുമുള്ള ഗള്‍ഫ് നാടുകളില്‍ ഈ അപകട സാധ്യത വീണ്ടും വര്‍ധിക്കുന്നു. അന്തരീക്ഷത്തിലെ താപനില 46 ഡിഗ്രിക്കും മുകളിലെത്തിയതോടെ ഹൈവേകളില്‍ ടയറുകള്‍ പൊട്ടിത്തെറിച്ചുണ്ടാകുന്ന അപകടങ്ങള്‍ പതിവായിരിക്കുകയാണ്. ചെറിയ ലാഭം പ്രതീക്ഷിച്ച് ഗുണനിലവാരമില്ലാത്ത ടയറുകള്‍ ഉപയോഗിക്കുകയും കാലപ്പഴക്കം ചെന്ന ടയറുകള്‍ മാറ്റാതെ വാഹനമോടിക്കുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ വളയം തിരിക്കുന്നത് മരണത്തിലേക്കാണെന്നു ഒരു നിമിഷം ഓര്‍ക്കുക.താല്‍ക്കാലിക ലാഭത്തിനു വേണ്ടി ഗുണ നിലവാരം കുറഞ്ഞ ടയറുകള്‍ ആവശ്യപ്പെടുന്ന ഉപഭോക്താക്കള്‍ കൂടി വരികയാണെന്ന് ദോഹയിലെ ടയര്‍ വ്യാപാരികള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.
പല കമ്പനികളിലും മനേജര്‍മാരും സ്ഥാപന ഉടമകളും വരെ പഴകിയ ടയറുകള്‍ തന്നെ ഉപയോഗിക്കാനും ഗുണ നിലവാരം കുറഞ്ഞവ മാത്രം വാങ്ങാനും ഡ്രൈവര്‍മാരെ നിര്‍ബന്ധിക്കുന്നതായും ഇവര്‍ കൂട്ടിക്കിച്ചേര്‍ക്കുന്നു. വാഹന രജിസ്‍ട്രേഷന്‍ പുതുക്കുന്നതിന് ഗതാഗത വകുപ്പിന്റെ പരിശോധനക്ക് ഹാജരാകേണ്ടി വരുമ്പോള്‍ പരിചയമുള്ളവരുടെ വാഹനത്തില്‍ നിന്നും തല്‍ക്കാലത്തേക്ക് നല്ല ടയറുകള്‍ ഊരി ഉപയോഗിക്കുന്ന പ്രവണതയും കൂടി വരികയാണ്. ഇതിനായി ടയറുകള്‍ കുറഞ്ഞ സമയത്തേക്ക് വാടകയ്‌ക്കു നല്‍കുന്നവരുമുണ്ടെന്നു ചില ടാക്‌സി ഡ്രൈവര്‍മാര്‍ വെളിപ്പെടുത്തി. എന്തായാലും ചെറിയ ലാഭം പ്രതീക്ഷിച്ചുള്ള ഈ പരീക്ഷണം സ്വന്തം ജീവിതം മാത്രമല്ല, വാഹനത്തിനകത്തും പുറത്തുമുള്ള മറ്റുള്ളവരുടെ ജീവിതം കൂടി അപായപ്പെടുത്തുമെന്ന തിരിച്ചറിവ് എല്ലാവര്‍ക്കുമുണ്ടാകണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam