മക്കിമലയിലെ ഭൂമി തിരിമറി അതീവ ഗൗരവത്തോടെ കാണണമെന്ന് സുധീരന്‍

By Web DeskFirst Published Apr 4, 2018, 5:16 PM IST
Highlights
  • മക്കിമലയിലെ ഭൂമി തിരിമറി അതീവ ഗൗരവത്തോടെ കാണണം
  • അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണം

വയനാട്: മക്കിമലയിലെ ഭൂമി തിരിമറി അതീവ ഗൗരവത്തോടെ കാണേണ്ട സംഭവമെന്ന് വി എം സുധീരൻ . അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കുകയും ഭൂമി തിരിച്ചുപിടിക്കുകയും വേണം. നേരത്തെ പ്രഖ്യാപിച്ച വിജിലൻസ് അന്വേഷണത്തിന്റെ പരിധിയിൽ ഇതും ഉൾപ്പെടുത്തണമെന്നും സുധീരൻ പറഞ്ഞു. 

തവിഞ്ഞാൽ വില്ലേജിലെ മക്കിമലയിൽ സൈനികർക്ക് സര്‍ക്കാര്‍ കൊടുത്ത ഭൂമിയും ഭൂമാഫിയ വിഴുങ്ങിയ വാര്‍ത്ത ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിട്ടിരുന്നു. വ്യാജ രേഖകളും അധാരവുമുണ്ടാക്കി 1084 ഏക്കറാണ് ഭൂമാഫിയ തട്ടിയെടുത്തത്. പട്ടയ രേഖകള്‍ നശിപ്പിച്ചും കരം സ്വീകരിച്ചും കയ്യേറ്റക്കാര്‍ക്ക് റവന്യൂ ഉദ്യോഗസ്ഥരും കൂട്ടു നിന്നതിന്റെ തെളിവും ഏഷ്യാനെറ്റ് പുറത്ത് വിട്ടിരുന്നു .

തുടര്‍ന്ന് മക്കിമല ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് വാളാട് സ്പെഷ്യൽ വില്ലേജ് ഓഫീസർ രവിയെ ജില്ലാ കളക്ടർ സസ്പെൻഡ് ചെയ്തു. കൈക്കൂലി വാങ്ങുന്നതായി ദൃശ്യങ്ങളിൽ വ്യക്തമായ സാഹചര്യത്തിലാണ് നടപടിയെന്ന് കളക്ടർ വിശദമാക്കി.  തന്റെ അധികാര പരിധിക്കു പുറത്തുള്ള ഭൂമിയിലാണ് വില്ലേജ് ഓഫീസർ ഇടപെട്ടതെന്നും കളക്ടർ വ്യക്തമാക്കി. 
 

click me!