
കൊച്ചി: സഫ്രഗൻ മെത്രാപൊലീത്ത ഗീവർഗീസ് മാർ അത്തനാസിയോസ്(74) അന്തരിച്ചു. മാർത്തോമാ സഭ റാന്നി നിലയ്ക്കൽ ഭദ്രാസനാധിപനായിരുന്നു. 2015 ഒക്ടോബർ രണ്ടിന് സഫ്രഗൻ മെത്രാപ്പൊലീത്തയായി
വാർധക്യസഹജമായ അസുഖത്തെത്തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഇന്നു പുലർച്ചെ 4.40 നായിരുന്നു അന്ത്യം. കബറടക്കം പിന്നീട്.
മുബൈ–ഡൽഹി, കോട്ടയം–കൊച്ചി ഭദ്രാസനങ്ങളുടെ അധ്യക്ഷൻ, മാർത്തോമ്മാ വൈദിക സെമിനാരി ഗവേണിംഗ് ബോർഡ് ചെയർമാൻ, സൺഡേ സ്‌കൂൾ സമാജം പ്രസിഡന്റ്, നാഷനൽ മിഷനറി സൊസൈറ്റി പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam