
മസ്കറ്റ്: ഒമാനും ഇന്ത്യയും തമ്മിലുള്ള വ്യാപാരം കഴിഞ്ഞ സാമ്പത്തിക വർഷം 50 ശതമാനം കൂടിയെന്ന് ഇന്ത്യൻ സ്ഥാനപതി ഇന്ദ്രമണി പണ്ടേ. ഇന്ത്യൻ ഭക്ഷ്യ വസ്തുക്കൾക്ക് പ്രിയമേറിയതാണ് ഇറക്കുമതി കൂടാൻ കാരണമെന്ന് ഒമാൻ ഭക്ഷ്യ സുരക്ഷാ വകുപ്പ് അറിയിച്ചു. 2017 - 2018 സാമ്പത്തിക വർഷത്തിൽ ഇന്ത്യയും ഒമാനും തമ്മിലുള്ള വ്യാപാര തോത് ആറു ബില്യൺ അമേരിക്കൻ ഡോളറിൽ ആണ് എത്തി നില്‍ക്കുന്നത്.
2.3 ബില്യൺ ഡോളറിന്റെ കയറ്റുമതിയാണ് ഇന്ത്യയിൽ നിന്നും ഒമാനിലേക്ക് നടന്നത്, അതോടൊപ്പം 3.7 ബില്യൺ ഡോളറിന്റെ ഇറക്കുമതിയും ഒമാനിൽ നിന്നും ഈ കാലയളവിൽ നടന്നിട്ടുണ്ട്. നാല് ബില്യൺ അമേരിക്കൻ ഡോളർ മാത്രമായിരുന്നു ആയിരുന്നു 2016 - 2017 സാമ്പത്തിക വർഷത്തിലെ ഇരു രാജ്യങ്ങൾ തമ്മിലുള്ള വ്യാപാര തോത്.
വ്യവസായ രംഗത്ത സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടു മസ്കറ്റ് ഇന്ത്യൻ എംബസ്സിസംഘടിപ്പിച്ച ബിസിനസ്സ് മീറ്റിൽ ഒമാനിലെ സർക്കാർ പ്രതിനിധികളും വ്യവസായികളും പങ്കെടുത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam