
മിസ്ഡ് കോളിലൂടെ പ്രണയിച്ച് വിവാഹിതയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇടുക്കി കഞ്ഞിക്കുഴി മക്കുവള്ളി കോട്ടകപ്പറന്പിൽ അനീഷിൻറെ ഭാര്യ അമൃതയാണ് മരിച്ചത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് അമൃതയുടെ പിതാവു നൽകിയ പരാതിയെ തുടർന്നാണ് ഭർത്താവ് അനീഷിനെ കസ്റ്റഡിയിലെടുത്തത്.
2015 ഏപ്രിൽ മാസത്തിലാണ് കോഴിക്കോട് കൊയിലാണ്ടി സ്വദേശി സുരേഷിൻറെ മകൾ അമൃത മിസ്ഡ് കോളിലൂടെ അനീഷിനെ പരിചയപ്പെട്ടത്. കുട്ടന്പുഴ പിണവൂർകുടി ക്ഷേത്രത്തിലെ പൂജാരിയായിരുന്നു പൂജാരിയായിരുന്ന അനീഷിനൊപ്പം അമൃത ഇറങ്ങിപ്പോരുകയായിരുന്നു. മാസങ്ങൾക്കു ശേഷം വീട്ടുകാർ ബന്ധപ്പെട്ട് ക്ഷേത്രത്തിഷ വച്ച് വിവാഹം നടത്തി. കഞ്ഞിക്കുഴിയിലെ അനീഷിൻറെ വീട്ടിൽ വച്ച് അനീഷും മാതാവും തന്നെ മാനസികമായും ശാരീരികമായും ഉപദ്രവിക്കുന്ന വിവരം അമൃത പലവതവണ അച്ഛനെ ഫോണിൽ വിളിച്ച് അറിയിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച രാവിലെ അനീഷ് കാപ്പിവടി ഉപയോഗിച്ച് അടിച്ചതായി അമൃത വീട്ടിലേക്ക് വിളിച്ചു പറഞ്ഞിരുന്നു. പിന്നീട് വിഷം ഉള്ളിൽ ചെന്ന് അമൃതയെ അവശനിലയിൽ വീട്ടിനുള്ളി കണ്ടെത്തി. അയൽവാസികൾ ഇടുക്കി മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോയെങ്കിലും യാത്രാമധ്യേ മരിച്ചു. വിവരമറിഞ്ഞ അമൃതയുടെ പിതാവും ബന്ധുക്കളും ഇടുക്കിയിലെത്തി പൊലീസിനു പരാതി നൽകി.
ഇവരുടെ പരാതിയിലാണ് അനീഷിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. അനീഷിൻറെ അമ്മ രാഗിണിക്കെതിരെയും കേസ്സെടുക്കുമെന്ന് കഞ്ഞിക്കുഴി പൊലീസ് പറഞ്ഞു. അമൃതയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശമായ കൊയിലാണ്ടിയിൽ സംസ്ക്കരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam