'ഒരു മനുഷ്യൻ എന്റെ കൈ കൊണ്ട് ഇല്ലാതായിട്ട് എനിക്കൊരിക്കലും ജീവിക്കാൻ കഴിയില്ല'

Published : Feb 03, 2018, 10:06 AM ISTUpdated : Oct 05, 2018, 02:16 AM IST
'ഒരു മനുഷ്യൻ എന്റെ കൈ കൊണ്ട് ഇല്ലാതായിട്ട് എനിക്കൊരിക്കലും ജീവിക്കാൻ കഴിയില്ല'

Synopsis

ഇരിങ്ങാലക്കുട: സഹോദരിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്. മര്‍ദ്ദനത്തെ തുടര്‍ന്ന് ഇരിങ്ങാലക്കുട സ്വദേശി സുജിത് വേണുഗോപാല്‍ മരിച്ചതിന് പിന്നാലെ ഓട്ടോഡ്രൈവറായ മിഥുന്‍ ഒളിവില്‍ പോയിരുന്നു. എന്നാല്‍ ഇന്ന് രാവിലെയോടെ ഇയാള്‍ ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. മിഥുന്‍ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

മിഥുന്‍റെ മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ സുജിത്തിനെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. സംഭവത്തില്‍ താന്‍ കൊല്ലാണമെന്ന് കരുതി ചെയ്തതല്ലെന്നും ആദ്യമായാണ് ഒരാളെ തല്ലുന്നതെന്നും മിഥുന്‍റെ ആത്മഹത്യാകുറിപ്പില്‍ പറയുന്നു.

ആത്മഹത്യാ കുറിപ്പിന്‍റെ പൂര്‍ണരൂപം

അറിഞ്ഞു കൊണ്ട് ചെയ്തതല്ല പറ്റിപോയി ഒരിക്കലും തിരുത്താൻ പറ്റാത്ത തെറ്റാണ് ആ തെറ്റിന് എന്റെ ജീവനല്ലാതെ വേറൊന്നും തരാനില്ല എനിക്ക് 
ഒരാൾ നമ്മുടെ മുഖത്ത് നോക്കി പലവട്ടം ശിഖണ്ഡി എന്നൊക്കെ വിളിക്കുമ്പോൾ ആരായാലും പ്രതികരിക്കില്ലേ അവൻ മരിക്കണം എന്ന് ചിന്തിച്ചിട്ട് പോലുമില്ല ഞാൻ സത്യം പറഞ്ഞാൽ ഒരു സ്വപ്നം കണ്ടപോലെ ആണ് എനിക്കിപ്പോഴും തോന്നുന്നത്.

എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല ജീവിതത്തിൽ ആദ്യമായാണ് ഒരാളെ അടിക്കുന്നത് അയാൾ മരിക്കന്നു എന്റെ അവസ്ഥ *** ആലോചിച്ചു നോക്കു എത്ര ഭീകരമായ അവസ്ഥ ആണെന്ന് 
പിന്നെ നിന്റെ ചേച്ചിയെ ഒരിക്കലും ഞാൻ ശല്യം ചെയ്തിട്ടില്ല എനിക്ക് ഇഷ്ടമാണെന്നോ ഇഷ്ടപ്പെടണം അങ്ങനെ ഒന്നും ഞാൻ പറഞ്ഞിട്ടില്ല. ഒരു നോട്ടം കൊണ്ട് പോലും അതിനെ തെറ്റായി ഞാൻ കണ്ടിട്ടില്ല. 
അവളെ പോലെ ഒരു നല്ല കുട്ടിയെ  ഭംഗി കൊണ്ടല്ല സ്വഭാവം കൊണ്ട്  ഇതുവരെയുള്ള ലൈഫിൽ ഞാൻ കണ്ടിട്ടില്ല എന്തുകൊണ്ടാണ് അവൾ എന്റെ കണ്ണിൽ ഒരു ഭ്രാന്തായി മാറിയതെന്ന് അറിയോ അവസാന കാലം  വരെ കൂടെ ഉണ്ടാകും എന്നുള്ള ഉറപ്പ്.

ഇപ്പോഴത്തെ കുറെ പെൺകുട്ടികൾ ഉണ്ട് നാല് ദിവസം ഭർത്താവിന്റെ കൂടെ അഞ്ചാം ദിവസം അവർ വേറെ ആരുടെ എങ്കിലും കൂടെ ആകും അങ്ങനെ ആകില്ല എന്നുറപ്പുള്ളത് കൊണ്ട്  അതുപോലെയുള്ള അമ്മയെ ഭാര്യയെ മകളെ കിട്ടാൻ പുണ്യം ചെയ്യണം എന്തായാലും എല്ലാം കഴിഞ്ഞു 
വേഗം ഒരു ജോലിക്ക് പോയി ചേച്ചിക്ക് ഹെൽപ് ചെയ്യണം എല്ലാവരോടും  good bye 
ചെയ്തു പോയ തെറ്റിന് എന്റെ ജീവനെ നിങ്ങൾക്കു തരാൻ ഉള്ളു അതിൽ കുറഞ്ഞു എന്തു തന്നാലും മതിയാവില്ല എന്നെനിക്കറിയാം ഒരു മനുഷ്യൻ എന്റെ കൈ കൊണ്ട് ഇല്ലാതായിട്ട് എനിക്കൊരിക്കലും ജീവിക്കാൻ കഴിയില്ല വേദനിപ്പിച്ചതിനു ഒരിക്കൽ കൂടെ മാപ്പ് പറയാണ് all of you thank you and good bye

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
click me!

Recommended Stories

പാഠപുസ്തക വിവാദം: പ്രധാനമന്ത്രിക്ക് അതൃപ്തി; നടപടിക്ക് നിർദ്ദേശം
കൈവശ ഭൂമിക്കുള്ള പട്ടയ വിതരണം പുനരാരംഭിച്ചു; 2077 പട്ടയങ്ങൾ വിതരണം ചെയ്തു