ഭാര്യയെ വെടിവച്ച് കൊന്ന് പാക് മന്ത്രി ആത്മഹത്യ ചെയ്തു

Published : Feb 03, 2018, 09:37 AM ISTUpdated : Oct 05, 2018, 12:51 AM IST
ഭാര്യയെ വെടിവച്ച് കൊന്ന് പാക് മന്ത്രി ആത്മഹത്യ ചെയ്തു

Synopsis

ഇസ്‌ലാമാബാദ്: പ്രമുഖ മാധ്യമ പ്രവര്‍ത്തകയായിരുന്ന ഭാര്യയെ വെടിവച്ച് കൊന്ന പാകിസ്ഥാനിലെ മുതിര്‍ന്ന രാഷ്ട്രീയ നേതാവും മന്ത്രിയുമായ മിര്‍ ഹസാര്‍ ഖാന്‍ ബിജാരണി(71) ആത്മഹത്യ ചെയ്തതായി പൊലീസ് പറഞ്ഞു. സിന്ധ് പ്രവിശ്യയിലെ പ്ലാനിങ് ആന്‍ഡ് ഡെവലപ്‌മെന്റിന്റെ മന്ത്രിയായ ഇദ്ദേഹത്തിനെയും ഭാര്യ ഫാരിഹ റസാക്കിനെയും സ്വവസതിയില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം ആത്മഹത്യയാണെന്ന് കണ്ടെത്തിയത്. പാകിസ്ഥാന്‍ പീപിള്‍സ് പാര്‍ട്ടി അംഗമായ ബിജാരണി ആത്മഹത്യ ചെയ്തത് എന്തിനാണെന്ന് വ്യക്തമല്ല.

കഴിഞ്ഞ വ്യാഴായ്ചയാണ് ബജ്‌രാണിയുടെയും ഭാര്യയുടെയും മൃതദേഹം വീട്ടില്‍ കാണപ്പെട്ടത്. ഇവരെ ആരെങ്കിലും വെടിവച്ച് കൊന്നതാണെന്നായിരുന്നു ആദ്യ നിഗമനം. എന്നാല്‍ പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇരുവര്‍ക്കും വെടിയേറ്റത് ഒരേ ആയുധത്തില്‍ നിന്നാണെന്ന് തെളിഞ്ഞിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരുടെ മരണം ആത്മഹത്യയാണെന്ന് തെളിഞ്ഞത്. മന്ത്രിയുടെ വസതി പൂട്ടി സീല്‍ ചെയ്തിട്ടുണ്ട്. സംഭവ സ്ഥലത്തെ ചിത്രങ്ങളും വിരലടയാളവും വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചതില്‍ നിന്നും സംഭവത്തിന് പിന്നില്‍ ദുരൂഹത കണ്ടെത്തുന്ന മറ്റൊരു തെളിവും കണ്ടെത്തിയില്ലെന്നും പൊലീസ് വ്യക്തമാക്കി.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാലക്കാട് സുരേന്ദ്രനോ ഉണ്ണി മുകുന്ദനോയെന്ന് ചോദ്യം; ഇവിടെ ഏത് ബിജെപി സ്ഥാനാർത്ഥി മത്സരിച്ചാലും വിജയിക്കുമെന്ന് എൻ ശിവരാജൻ
കോളേജ് കെട്ടിടത്തിന് മുകളിൽ കയറി വിദ്യാർത്ഥിയുടെ ആത്മഹത്യ ഭീഷണി; അനുനയിപ്പിച്ച് പൊലീസ്