സുക്കര്‍ബര്‍ഗ് റോമിലേക്ക്

Published : Aug 28, 2016, 01:54 PM ISTUpdated : Oct 05, 2018, 03:24 AM IST
സുക്കര്‍ബര്‍ഗ് റോമിലേക്ക്

Synopsis

ഫെയ്‌സ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് റോമിലേക്ക് പോകുന്നു. ഭൂകമ്പം തകര്‍ത്ത ഇറ്റലിയിലേക്കാണ് സുക്കര്‍ ബര്‍ഗിന്‍റെ യാത്ര. പ്രകൃതി ദുരന്തങ്ങളും മറ്റും സംഭവിക്കമ്പോള്‍ സോഷ്യല്‍ മീഡിയയിലെ കൂട്ടായ്മകള്‍ സന്നദ്ധസേവനം നടത്തുന്നത് പതിവാണ്.  ഈ മാതൃക പിന്തുടര്‍ന്നാണ് ഫെയിസ്ബുക്ക് സിഇഒ നേരിട്ട് ദുരന്തമുഖത്തിറങ്ങുന്നത്.

ബുധനാഴ്ചയാണ് അദ്ദേഹം ഇറ്റലിയിലേക്ക് യാത്ര തിരിക്കുക. ഇറ്റലിയിലെത്തുന്ന തന്നോടു ജനങ്ങള്‍ക്ക്  നേരിട്ട് ചോദ്യങ്ങള്‍ ചോദിക്കാന്‍  അവസരം നല്‍കും എന്ന് സുക്കര്‍ബര്‍ഗ് അറിയിച്ചു. ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് സിഇഓയുടെ അറിയിപ്പ്.

ഇതിനു മുമ്പ് ചൈനയിലേക്കായിരുന്നു ഇതേ മാതൃകയിലുള്ള സുക്കറിന്‍റെ യാത്ര. ഫെയ്‌സ് ബുക്കിലൂടെയും മറ്റും ജനങ്ങളുമായി നിരന്തരം സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്ന സുക്കര്‍ബര്‍ഗ് എന്നും ജനപ്രിയനാണ്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കേസ്; മുൻകൂർ ജാമ്യാപേക്ഷ നൽകി ആൻ്റോ അഗസ്റ്റിൻ, 23 ന് പരിഗണിക്കും
വൈദ്യുതി പ്രതിസന്ധി: സംസ്ഥാന സർക്കാരിനെ വിമർശിക്കാനില്ലെന്ന് സുരേഷ് ഗോപി; `മുൻ സർക്കാരുകൾക്കെല്ലാം ഉത്തരവാദിത്തമുണ്ട്'