വാളയാറിൽ ലഹരിമരുന്നും കഞ്ചാവുമായി ഒരാള്‍ പിടിയില്‍; സ്വര്‍ണവും വജ്രവും പിടിച്ചെടുത്തു

Published : Aug 28, 2016, 12:52 PM ISTUpdated : Oct 05, 2018, 01:05 AM IST
വാളയാറിൽ ലഹരിമരുന്നും കഞ്ചാവുമായി ഒരാള്‍ പിടിയില്‍; സ്വര്‍ണവും വജ്രവും പിടിച്ചെടുത്തു

Synopsis

പാലക്കാട്: വാളയാറില്‍ എക്സൈസ്  നടത്തിയ വാഹന പരിശോധനയില്‍  ലഹരിമരുന്നും കഞ്ചാവുമായി ഒരാള്‍ പിടിയിലായി.  മറ്റൊരു കേസില്‍ രേഖകളില്ലാതെ കൊണ്ടുവന്ന സ്വര്‍ണവും വജ്രവും പിടിച്ചെടുത്തു.
പാലക്കാട്ട് എക്സൈസ് ഇന്‍റലിജന്‍സ് വിഭാഗം നടത്തിയ വാഹനപരിശോധനയിലാണ് കൊയിലാണ്ടി സ്വദേശി കിരണ്‍ എന്ന യുവാവിനെ ലഹരിമരുന്നും കഞ്ചാവുമായി പിടികൂടിയത്. നാമക്കല്ലില്‍ നിന്നും വന്ന തമിഴ്നാട് ബസില്‍ സഞ്ചരിക്കുകയായിരുന്നു ഇയാള്‍. ചുരുളുകളാക്കി സൂക്ഷിച്ച 55 പൊതി കഞ്ചാവും ഒപ്പം നൈട്രോസെപാം എന്ന ഗുളികയും ഇയാളില്‍ നിന്നു കണ്ടെത്തി. മാനസികരോഗത്തിന് ചികിത്സതേടുന്നവര്‍ കഴിക്കുന്ന ഈ ഗുളിക ഡോക്ടറുടെ കുറിപ്പില്ലാതെ വാങ്ങാന്‍ കിട്ടില്ല. 19 വയസുള്ള കിരണ്‍ ഇതില്‍ ഒരു ഗുളിക കഴിച്ചതായി സമ്മതിക്കുന്നു.

പാലക്കാട് പറളി എക്സൈസ് വിങ്ങിലെ ഉദ്യോഗസ്ഥരാണ് രേഖകളില്ലാതെ കടത്തിയ സ്വര്‍ണവും വജ്രവും പിടികൂടിയത്. 877 ഗ്രാം സ്വര്‍ണവും 22 ഗ്രാം വജ്രവും തൃശൂരിലെ ഒരു ജുവലറിയിലേക്ക് കൊണ്ടുപോകവെയാണ് വാളയാറില്‍ വച്ച് ഇവ പിടികൂടിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബസ്, ട്രെയിൻ, ആശുപത്രി വിവരങ്ങൾ ഒരിടത്ത്, തീർത്ഥാടകർക്കുള്ള സേവനങ്ങൾ വിരൽത്തുമ്പിൽ; ശബരി പോർട്ടലിന് തുടക്കമായി
രാഷ്ട്രപതി അനുമതി നൽകി, എൽഡിഎഫ് കാലത്തെ സ്വകാര്യ സർവകലാശാല ബിൽ 2025 അസാധുവായി; പുതിയ ബിൽ ഉടൻ