സർക്കാർ കപട മതേതരത്വം പ്രചരിപ്പിക്കുന്നു; ഭീഷണി വകവെക്കില്ലന്ന് സുകുമാരന്‍ നായര്‍

Published : Oct 27, 2018, 03:58 PM IST
സർക്കാർ കപട മതേതരത്വം പ്രചരിപ്പിക്കുന്നു; ഭീഷണി വകവെക്കില്ലന്ന് സുകുമാരന്‍ നായര്‍

Synopsis

2006ൽ എരുമേലിയിലെ അയ്യപ്പ ക്ഷേത്രത്തിൽ എല്ലാ സ്ത്രീകൾക്കും  പ്രവേശനത്തിനായി സുപ്രിം കോടതിയിൽ കേസ് വന്നപ്പോൾ മുതൽ അയ്യപ്പവിശ്വാസത്തെ ബാധിക്കുന്നതാകും എന്ന് മനസിലാക്കിയതുകൊണ്ടാണ് സുപ്രിം കോടതിയിൽ പ്രഗത്ഭനായ അഭിഭാഷകനെ ചുമതലപ്പെടുത്തി കഴിഞ്ഞ 12വർഷമായി കേസുപറഞ്ഞതെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു.

ആലപ്പുഴ: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സർക്കാരിന്റെ ഭീഷണി വകവെക്കാതെ മുന്നോട്ടുപോകുമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ.  നിരീശ്വരവാദം വളർത്താൻ സർക്കാർ  കപട മതേതരത്വം പ്രചരിപ്പിക്കുകയാണ്. 2006ൽ എരുമേലിയിലെ അയ്യപ്പ ക്ഷേത്രത്തിൽ എല്ലാ സ്ത്രീകൾക്കും  പ്രവേശനത്തിനായി സുപ്രിം കോടതിയിൽ കേസ് വന്നപ്പോൾ മുതൽ അയ്യപ്പവിശ്വാസത്തെ ബാധിക്കുന്നതാകും എന്ന് മനസിലാക്കിയതുകൊണ്ടാണ് സുപ്രിം കോടതിയിൽ പ്രഗത്ഭനായ അഭിഭാഷകനെ ചുമതലപ്പെടുത്തി കഴിഞ്ഞ 12വർഷമായി കേസുപറഞ്ഞതെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു.

ഈ വിഷയം സുപ്രിം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്താൻ സർക്കാരോ, ആചാരാനുഷ്ടാനങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കേണ്ട ദേവസ്വം ബോർഡോ തയ്യാറായില്ല. കോടതി വിധിയുടെ പശ്ചാത്തലത്തിൽ ദേവസ്വം ബോർഡാണ് പുനഃ പരിശോധന ഹർജി കൊടുക്കേണ്ടത്‌. തിരുവിതാംകൂർ ബോർഡ്‌ രൂപീകരിച്ചത് മന്നത്തുപത്മാഭനാണ്. കുറച്ചു കാലം പ്രസിഡന്റായിരുന്നു. പിന്നീട് ബോർഡിനെ സ്വതന്ത്ര ഭരണഘടനാ സ്ഥാപനമാക്കിയത്. എൻഎസ്എസ് നൽകിയ റിവ്യൂ പെറ്റീഷൻ നവംബർ 13ന് ഓപ്പൺ കോടതിയിൽ കേൾക്കുകയും വിധി വിശ്വാസികൾക്ക് അനുകൂലമാകുമെന്നും പ്രതീക്ഷിക്കുന്നു. 

മറിച്ചാണെങ്കിലും എൻ എസ് എസ് പിന്നോട്ടില്ല. വിശ്വാസം സംരക്ഷിക്കാൻ വേണ്ടി സമാധാനപരമായി നാമജപ ഘോഷയാത്ര നടത്തിയ ഭക്തർക്കെതിരെ കള്ളകേസുകളെടുത്തു അറസ്റ്റ് ചെയ്തു മനോവീര്യം കെടുത്താമെന്നു ആരും ധരിക്കേണ്ടന്നും അത്തരം നടപടികളെ നിയമപരമായി നേരിടും. വിശ്വാസികൾക്ക് അനുകൂലമായ നിലപാട് സ്വീകരിച്ച എൻഎസ്എസ് നിയമ പരമായി നേരിടും.  വിശ്വാസികൾക്ക് അനുകൂലമായ നിലപാടാണ് എൻഎസ്എസ്  സ്വീകരിച്ചിരിക്കുന്നത്.

നിയമ പരമായ രീതിയിലും സമാധാന പരമായ മാർഗ്ഗത്തിലും പ്രതിഷേധം നടത്തു. ഇതിന്റെ ഭാഗമായി എൻഎസ്എസ് പതാക ദിനമായ ഒക്‌ടോബര്‍ 31ന് സംസ്ഥാനത്തെ 5700ൽ പരം  കരയോഗങ്ങളിൽ പതാക ഉയർത്തിത്തും. ശേഷം ക്ഷേത്രങ്ങളിൽ വഴിപാടുകളും കരയോഗ മന്ദിരത്തിൽ ഒരു മണിക്കൂർ നേരം ശ്രീഅയ്യപ്പന്റെ ചിത്രത്തിന് മുമ്പിൽ നിലവിളക്കു കൊളുത്തി വിശ്വാസ സംരക്ഷണ നാമജപം നടത്തുവാനും തീരുമാനിച്ചതായി സുകുമാരൻ നായർ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വന്ദേഭാരത് ഓട്ടോയിൽ ഇടിച്ച് അപകടം; ഓട്ടോ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു, സംഭവം വർക്കലക്ക് സമീപം അകത്തുമുറിയിൽ
പരാതികൾ മാത്രമുള്ള `പരാതിക്കുട്ടപ്പൻ', കുപ്രസിദ്ധ മോഷ്ടാവിനെ പൊലീസ് പിടികൂടിയത് അതിസാഹസികമായി