
തിരുവനന്തപുരം: കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് മിക്കയിടങ്ങളിലും ഇന്ന് ഇടിയോടുകൂടിയ കൂടിയ മഴ രേഖപ്പെടുത്തി. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, തൃശൂര്‍, എറണാകുളം, പാലക്കാട് മലപ്പുറം ജില്ലകളില്‍ ശക്തമായ മഴ ലഭിച്ചു. മൂന്ന് ദിവസത്തേക്കുകൂടി സംസ്ഥാനത്തുടനീളം ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു.
മഴ ശക്തിപ്പെടുന്നതോടെ രാത്രികലങ്ങളിലെ ചൂടിന് കുറവുണ്ടാകും.എന്നാല്‍ പകലത്തെ ചൂടിന് കാര്യമായ വൃത്യാസമുണ്ടാകില്ല. കര്‍ണാടക തീരം മുതല്‍ കേരളാ തീരം വരെ അന്തരീക്ഷത്തില്‍ മേഘപാത്തി രൂപം കൊണ്ടിട്ടുള്ളതിനാല്‍ വരും ദിവസങ്ങളിലും മഴ ലഭിക്കുമെന്ന് കലാവസ്ഥ വിദഗ്ദര്‍ പറയുന്നു. എന്നാല്‍ ലക്ഷദ്വീപില്‍ വരണ്ടകാലാവസ്ഥയായിരിക്കും അനുഭവപ്പെടുക.
തിരുവനന്തപുരത്ത് മഴയിലും കാറ്റിലും കെഎസ്ആര്‍ടിസി ബസിനുമുകളില്‍ മരം വീണു. യാത്രക്കാരെയെല്ലാം ഇറക്കി ഡ്രൈവറും കണ്ടക്ടറും ബസില്‍ നിന്നിറങ്ങിയ ഉടനെയായിരുന്നു അപകടം. തലനാരിഴയ്ക്കാണ് വന്‍ദുരന്തം ഒഴിവായത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam