നാമജപഘോഷയാത്ര നടത്തിയവര്‍ തന്നെ ശബരിമല ചവിട്ടും: സണ്ണി എം കപിക്കാട്

By Web TeamFirst Published Jan 9, 2019, 10:33 PM IST
Highlights

ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ കയറിയതിന് പിന്നാലെ തന്നെ  ഭരണഘടനാ വിധി നടപ്പിലായി കഴിഞ്ഞു. ആക്റ്റിവിസ്റ്റുകളാണ് ശബരിമലയില്‍ കയറുന്നതെന്ന ആരോപണം രണ്ട് സ്ത്രീകള്‍ കയറിയതോടെ അവസാനിച്ചു. ഇനി വരുന്നവര്‍ അയപ്പഭക്തരായിരിക്കുമെന്നും സണ്ണി എം കപിക്കാട്.

തിരുവനന്തപുരം: ഇനിമുതല്‍ ഭക്തരായ യുവതികള്‍ തന്നെ മല ചവിട്ടുമെന്ന് സണ്ണി എം കപിക്കാട്. നാമജപഘോഷയാത്രക്ക് മുന്നിട്ടിറങ്ങിയ യുവതികള്‍ തന്നെ ഇനി ശബരിമലയില്‍ ദര്‍ശനത്തിനെത്തും . ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ കയറിയതിന് പിന്നാലെ തന്നെ  ഭരണഘടനാ വിധി നടപ്പിലായി കഴിഞ്ഞു. ആക്റ്റിവിസ്റ്റുകളാണ് ശബരിമലയില്‍ കയറുന്നതെന്ന ആരോപണം രണ്ട് സ്ത്രീകള്‍ കയറിയതോടെ അവസാനിച്ചു. ഇനി വരുന്നവര്‍ അയപ്പഭക്തരായിരിക്കും.

ശബരിമലയല്‍ സ്ത്രീകള്‍ പോവുന്നത് സ്വഭാവിക പ്രക്രിയയായി മാറിക്കൊണ്ടിരിക്കുകയാണെന്നും സണ്ണി എം കപ്പിക്കാട് പറഞ്ഞു. ദളിത് ഫെഡറേഷൻ നേതാവ് എസ്‍ പി മഞ്ജു ശബരിമലയിൽ ദർശനം നടത്തിയതിന് പിന്നാലെ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പ്രതികരിക്കുകയായിരുന്നു സണ്ണി എം കപിക്കാട്. മാലയിടുകയും വ്രതം നോക്കുകയും ചെയ്തതിനാല്‍ ഏതുവിധേനയും ശബരിമലയില്‍ പോയേ മതിയാകു എന്നാണ് മഞ്ജു പറഞ്ഞത്. 

യുവതികള്‍ കേറുന്നതിനെതിരെ ശബരിമലയില്‍ പ്രതിരോധം സൃഷ്ടിക്കുമ്പോള്‍ അതിനെ മറികടക്കാനുള്ള കാര്യങ്ങള്‍ അവര്‍ ചെയ്യുമെന്നും കപിക്കാട് പറഞ്ഞു. ഭരണഘടനാ വിധി നടപ്പിലാക്കുക എന്ന താല്‍പ്പര്യത്തില്‍ ഞങ്ങള്‍ മുന്‍ കൈ എടുത്ത് ഒരു സംഘം ശബരിമലിയല്‍ പോവാന്‍ തീരുമാനിച്ചിരുന്നു. അതിനിടിയിലാണ് ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ പ്രവേശിച്ചത്. ഇനി യുവതികള്‍  താനേ കയറുമെന്നും സണ്ണി എം കപിക്കാട് പറഞ്ഞു.

click me!