സണ്‍ ഷൈന്‍ ഇന്റര്‍നാഷണല്‍ സ്കൂള്‍; ആശങ്കയില്‍ മലയാളി വിദ്യാര്‍ത്ഥികള്‍

Web Desk |  
Published : Apr 04, 2018, 12:07 AM ISTUpdated : Jun 08, 2018, 05:46 PM IST
സണ്‍ ഷൈന്‍ ഇന്റര്‍നാഷണല്‍ സ്കൂള്‍; ആശങ്കയില്‍ മലയാളി വിദ്യാര്‍ത്ഥികള്‍

Synopsis

സ്കൂള്‍ അടച്ചുപൂട്ടിയതോടെ മലയാളികളടക്കമുള്ള വിദ്യാര്‍ത്ഥികളുടെ പഠനം പ്രതിസന്ധിയിലായി

ദമാം: ദമാമിലെ സണ്‍ ഷൈന്‍ ഇന്റര്‍നാഷണല്‍ സ്കൂള്‍ അടച്ചുപൂട്ടിയതോടെ മലയാളികളടക്കമുള്ള വിദ്യാര്‍ത്ഥികളുടെ പഠനം പ്രതിസന്ധിയിലായി. തൊള്ളായിരത്തോളം കുട്ടികള്‍ പഠിച്ചിരുന്ന സ്കൂളില്‍ ഭൂരിപക്ഷവും മലയാളി വിദ്യാര്‍ത്ഥികളായിരുന്നു. വിദ്യാഭ്യാസമന്ത്രാലയത്തിന്‍റെ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് സ്കൂള്‍ പൂട്ടാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയത്.

പുതിയ അധ്യയന വര്‍ഷം ആരംഭിച്ച ഉടനെയാണ് സ്കൂള്‍ പ്രവര്‍ത്തിക്കില്ലെന്ന് അറിയിച്ചുകൊണ്ടുള്ള സര്‍ക്കുലര്‍ രക്ഷിതാക്കള്‍ക്ക് ലഭിച്ചത്. പുതിയ അധ്യയന വര്‍ഷം തുടങ്ങിയതിനാല്‍ കുട്ടികള്‍ക്ക് ഈ വര്‍ഷം മറ്റ് സ്കൂളുകളില്‍ പ്രവേശനം ലഭിക്കുമോയെന്ന കാര്യത്തില്‍ ആശങ്കപ്പെടുകയാണ് രക്ഷിതാക്കള്‍. ഇവര്‍ക്ക് ദമാമില്‍ തന്നെയുള്ള മറ്റു സി ബി.എസ്.ഇ സ്കൂളുകളില്‍ അഡ്മിഷന്‍ ലഭിക്കുമെന്നാണ് സ്കൂള്‍ അധികൃതര്‍ പറയുന്നത്. 

സ്കൂള്‍ അടച്ചിടാന്‍ വിദ്യാഭ്യാസമന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശം നേരത്തെ ലഭിച്ചിട്ടും മാനേജ്മെന്‍റ് മുന്‍കൂട്ടി അറിയിച്ചില്ലെന്ന് ഒരു വിഭാഗം രക്ഷിതാക്കള്‍ പരാതിപ്പെടുന്നു. രാജ്യത്ത് സ്വദേശി വല്‍ക്കരണം ശക്തമാവുകയും പ്രവാസികള്‍ ജീവിതചിലവ് കുറക്കാന്‍ ശ്രമിക്കുകയും ചെയ്യുമ്പോള്‍ പുതിയ അഡ്മിഷനായി വലിയതുക മാറ്റിവയ്ക്കാനാവാത്ത സാഹചര്യത്തിലാണ് ഇപ്പോള്‍ പലകുടുംബങ്ങളും‍.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബസ്, ട്രെയിൻ, ആശുപത്രി വിവരങ്ങൾ ഒരിടത്ത്, തീർത്ഥാടകർക്കുള്ള സേവനങ്ങൾ വിരൽത്തുമ്പിൽ; ശബരി പോർട്ടലിന് തുടക്കമായി
രാഷ്ട്രപതി അനുമതി നൽകി, എൽഡിഎഫ് കാലത്തെ സ്വകാര്യ സർവകലാശാല ബിൽ 2025 അസാധുവായി; പുതിയ ബിൽ ഉടൻ