
തിരുവനന്തപുരം: തീവ്രവാദ സംഘടനയായ ഐഎസിനോട് അനുഭാവം പ്രകടിപ്പിക്കുന്ന ഫേസ്ബുക്ക് പേജ് കേരളാ പൊലീസ് നിരീക്ഷണത്തിൽ.അൻസാറുള്‍ ഖിലാഫ കേരള എന്ന ഫേസ്ബുക്ക് പേജിൽ തീവ്രവാദം നിലപാട് പ്രകടമാക്കുന്ന മലയാളം പോസ്റ്റുകളെത്തിയതോടെയാണ് ഫേസ്ബുക്ക് പൊലീസിന്റെ നിരീക്ഷണത്തിലായത്. ഖലീഫയുടെ അനുയായികള്‍ എന്ന അർത്ഥം വരുന്ന അൻസാറുള്‍ ഖിലാഫ എന്ന പേരിലാണ് ഫെയ്സ് ബുക്ക് കൂട്ടായ്മ. നോയ്മ്പിനെതിരെ പരമാർശം നടത്തിയ എഴുത്തുകാരി തസ്ലിമ നസ്റീമിനെ വധിക്കുകയെന്ന ആഹ്വാനം ചെയ്യുന്ന പോസ്റ്റ് മലയാളത്തിലാണ് കൂട്ടായ്മയിൽ ഇട്ടിരിക്കുന്നത്.
ഐഎസ് ചെയ്ത് ക്രൂരകൃത്യങ്ങളുടെ ചിത്രങ്ങളും ഫെയ്സ് ബുക്ക് പേജിലുണ്ട്. മലയാളത്തിലുള് ള പോസ്റ്റുകള്‍ വന്നതോടെ ഇന്റലിജൻസ് വൃത്തങ്ങള്‍ കൂട്ടായ്മ നിരീക്ഷിക്കാൻ തുടങ്ങി. ഇതോടെ ഫേസ്ബുക്ക് നിശ്ചലമായി. വിദേശത്തുള്ള ഐപി അഡ്രസിൽ നിന്നാണ് അക്കൗണ്ട് തുടങ്ങിയിരിക്കുന്നതെന്നാണ് വിവരം. തീവ്ര നിലപാടുള്ള സംഘടനയായ ഐസിന് കേരളത്തിൽ നിന്നും നിരവധി അനുഭാവികളുള്ള കാര്യം നേരത്തെ തന്നെ കണ്ടെത്തിയിരുന്നു.
വിദേശത്ത് ഐഎസിന്റെ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചവരെ നാട്ടിലേക്ക് അയക്കുകയും ചെയ്തിരുന്നു. ഇത്തരക്കാരുടെ പിന്തുണ സംശയിക്കുന്നുണ്ട്. സമാനമായ മറ്റ് ചില ഫേസ്ബുക്ക് പേജുകളും നിരീക്ഷണത്തിലാണ്. ഇന്ത്യൻ മുജാഹിദിനിൽ നിന്നും പിരിഞ്ഞ ശേഷം തീവ്രനിലപാടുമായി രീപീകരിച്ച അൻസാറുള്‍ തൗഹാദുമാമായി ഈ കൂട്ടായ്മക്ക് ബൂന്ധമുണ്ടെന്ന് സൂചനകളും ലഭിക്കുന്നുണ്ട്.
ഐഎസിനെ പിന്തുണക്കുകയും ആശയങ്ങള്‍ പ്രചരിപ്പിക്കുകും ചെയ്യുന്നതിൽ മുന്നിൽ നിൽക്കുന്ന സംഘടനായാണ് അൻസാറുള്‍ തൗഹാദിനെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. സംസ്ഥാന- കേന്ദ്ര രഹസ്യന്വേഷണ വിഭാഗങ്ങള്‍ ഗൗരവത്തോടെയണ് മലയാളം ഫേസ്ബുക്ക് കൂട്ടായ്മയെ കാണുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam