പാതയോരത്തെ മദ്യശാല: സർക്കാറും ബെവ്കോയും സുപ്രീംകോടതിയിലേക്ക്

Published : Feb 12, 2017, 11:24 PM ISTUpdated : Oct 04, 2018, 06:25 PM IST
പാതയോരത്തെ മദ്യശാല: സർക്കാറും ബെവ്കോയും സുപ്രീംകോടതിയിലേക്ക്

Synopsis

പാതയോരത്തെ മദ്യവിൽപ്പനശാലകള്‍ പൂട്ടണമെന്ന സുപ്രീംകോടതി ഉത്തരവിൽ വ്യക്തത തേടി സർക്കാർ വീണ്ടും കോടതിയിലേക്ക്. ബാറുകളും ബിയർപാർലറും പൂട്ടണമോയെന്ന കാര്യത്തിലാണ് വ്യക്തത തേടുന്നത്. അതേസമയം മാർച്ച് 31 സമയപതിധി നീട്ടി നൽകണമെന്നാവശ്യവുമായി ബെവ്ക്കോയും സൂപ്രീംകോടതിയ സമീപിക്കും. എന്നാൽ കോടതിവിധി അട്ടിമറിക്കാനാണ് സർക്കാരിന്രെ ശ്രമമെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരൻ പ്രതികരിച്ചു.

ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ മദ്യവിൽപ്പനശാലകള്‍ പൂട്ടണമെന്ന സൂപ്രീംകോടതി വിധിയനുസരിച്ച് ബാറുകളും ബിയർവൈൻ പാർലറുകളും കള്ള് ഷാപ്പുകളും പൂട്ടേണ്ടിവരുമെന്നാണ് നിയമ സെക്രട്ടറിയുടെ റിപ്പോർട്ട്. എന്നാൽ ബാറുകളും ബിയർബാലർലറുകളും  മദ്യ വിൽപ്പനശാലകളല്ലെന്നും വിതരണ കേന്ദ്രങ്ങളാണെന്നും ബാറുമകടളുമുകളുടെ സംഘടനക്ക് സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകരുടെ നിയമപദേശം ലഭിച്ചു. ബാറുകള്‍ക്കുള്ളിലാണ് മദ്യവിൽക്കുന്നതെന്നും പുറത്തേക്ക് വിൽക്കാനാൻ അധികരമില്ലാത്തിനാൽ ഇത് പൂട്ടാനാകില്ലെന്നാണ് നിയമോപദേശം . ഇക്കാര്യം ചൂണ്ടികാട്ടി സർക്കാരിന് ബാറുടമകള്‍ നിവദനവും നൽകി. ഇതേതുടർന്നാണ് വ്യക്തക്കുവേണ്ടി സർക്കാർ സുപ്രീംകോടതിയെ സമീപിക്കുന്നത്. സുപ്രീം കോടതി ഉത്തരവിനെ അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്നവെന്നാണ് വി എം സുധീരന്റെ പ്രതികരണം.

കേരളത്തിന്രെ പ്രത്യേക സാഹചര്യത്തിൽ മദ്യശാലകള്‍ പൂട്ടാനുള്ള സമയ പരിധി എട്ടുമാസം കൂടി നീട്ടി നൽകണമെന്നാണ് ബിവറേഷജ് കോർപ്പറേഷന്രെ ആവശ്യം. ജനസാമന്ദ്രത കൂടിയ കേരളത്തിൽ ആരാധനയങ്ങളും വിദ്യാഭ്സായങ്ങളും ഏറെയുണ്ട്. അതിനാൽ ഔട്ട് ലൈറ്റുകള്‍ മാറ്റിസ്ഥാപിക്കുകവേഗത്തിൽ പ്രായോഗിമല്ലെന്നാണ് ബെവ്ക്കോയുട വാദം. ഔട്ടവെറ്റുകള്‍ മാറ്റുന്നതിനിടെ പലയിടങ്ങളിലും സമരം നടക്കുന്ന സാഹചര്യത്തിൽ കൂടിയാണ് ബെവ്ക്കോയുടെ നീക്കം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

തലസ്ഥാനത്തെ അടുത്ത പോര് ബസ്സിന്റ പേരിൽ; ഇ-ബസുകൾ നഗരത്തിൽ മാത്രം ഓടിയാൽ മതിയെന്ന് മേയർ വിവി രാജേഷ്
'പരസ്യത്തിൽ അഭിനയിച്ചതിന് പറഞ്ഞുറപ്പിച്ച പണം തന്നില്ല, ഒരു തട്ടിപ്പിൻ്റെയും ഭാഗമായില്ല'; ഇഡിയോട് ജയസൂര്യ