
ദില്ലി: മകന്റെ വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മദനിക്ക് സുപ്രീം കോടതി അനുമതി നല്‍കി. ഓഗസ്റ്റ് 1 മുതൽ 14 വരെ മദനിക്ക് കേരളത്തിൽ തങ്ങാനാണ് അനുമതി. കേരള സന്ദര്‍ശനത്തിലെ സുരക്ഷയുടെ ചെലവ് മദനി വഹിക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.
ചികിത്സാ ആവശ്യങ്ങൾക്കായി മദനിക്ക് നേരത്തെ ജാമ്യം അനുവദിച്ച് ബെംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നെങ്കിലും ബെംഗളൂരുവിന് പുറത്തേക്ക് പോവാൻ അനുവാദമുണ്ടായിരുന്നില്ല. അതേ സമയം രോഗബാധിതയായ അമ്മയെ കാണാൻ പോവുന്നതിന് കോടതി അനുവാദം നൽകിയിരുന്നു. ഓഗസ്റ്റ് ഒന്നു മുതല്‍ ഏഴാം തീയ്യതി വരെയായിരുന്നു അമ്മയെ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയത്. മൂത്ത മകന്‍ ഉമര്‍ മുഖ്താറിന്റെ വിവാഹം ഒന്‍പതാം തീയ്യതി നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ അതില്‍ പങ്കെടുക്കാന്‍ കൂടി ഇളവ് അനുവദിക്കണമെന്ന് മദനി ആവശ്യപ്പെട്ടെങ്കിലും ഇത് കര്‍ണ്ണാടക സര്‍ക്കാര്‍ എതിര്‍ക്കുകയായിരുന്നു. തുടര്‍ന്നാണ് മദനി സുപ്രീം കോടതിയെ സമീപിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam