പികെ ശശിയെ ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാർഥിയാക്കാനുള്ള നീക്കത്തിനെതിരെ കോൺഗ്രസിലെ പ്രാദേശിക നേതാക്കൾ. കൈപ്പത്തി ചിഹ്നത്തിൽ സ്ഥാനാർഥിയെ മത്സരിപ്പിക്കണമെന്നാണ് ആവശ്യം

പാലക്കാട്: പികെ ശശിയെ ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാർഥിയാക്കാനുള്ള നീക്കത്തിനെതിരെ കോൺഗ്രസിലെ പ്രാദേശിക നേതാക്കൾ. കൈപ്പത്തി ചിഹ്നത്തിൽ സ്ഥാനാർഥിയെ മത്സരിപ്പിക്കണമെന്നാണ് ആവശ്യം. കെപിസിസി സെക്രട്ടറി പി ഹരിഗോവിന്ദന്‍റെ ചിത്രം പങ്കുവെച്ചാണ് കോൺഗ്രസ് നേതാക്കളുടെ എഫ്ബി പോസ്റ്റ്. സിപിഎമ്മിന്‍റെ മുൻനേതാക്കൾക്കായി വോട്ട് ചോദിക്കുന്നത് രാഷ്ട്രീയ അപമാനമാണെന്നും ഫേസ്ബുക്ക് പോസ്റ്റിലുണ്ട്. പി ഹരിഗോവിന്ദനെ സ്ഥാനാർഥിയാക്കണമെന്ന് മുസ്ലീം ലീഗ് ഒറ്റപ്പാലം നിയോജകമണ്ഡലം ജനറൽ സെക്രട്ടറി സാദിഖും ആവശ്യപ്പെട്ടു. സീറ്റ് നിഷേധിച്ചാൽ കോൺഗ്രസ് ഹരിഗോവിന്ദനോട് കാണിക്കുന്ന നന്ദികേടാകുമെന്നും സാദിഖ് വ്യക്തമാക്കി. പി.കെ ശശി ഒപ്പം നിർത്താൻ കോണ്‍ഗ്രസ് ശ്രമിക്കുന്നുവെന്ന അഭ്യൂഹം ശക്തമാണ്. എന്നാൽ ശശി ഇതുവരെ മനസ് തുറന്നിട്ടില്ല.

Add Asianetnews as a Preferred SourcegooglePreferred

YouTube video player