സ്വവർഗരതി കുറ്റകരമോ? കേന്ദ്രസർക്കാറിനോട് നിലപാട് വ്യക്തമാക്കാനാവശ്യപ്പെട്ട് സുപ്രീംകോടതി

By Web DeskFirst Published Apr 23, 2018, 6:25 PM IST
Highlights
  • 377-ാം വകുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീംകോടതി കേന്ദ്രസർക്കാരിന് നോട്ടീസയച്ചു

ദില്ലി: സ്വവർഗരതി കുറ്റകൃത്യമായി കണക്കാക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 377-ാം വകുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീംകോടതി കേന്ദ്രസർക്കാരിന് നോട്ടീസയച്ചു. ഒരാഴ്ചക്കകം മറുപടി നൽകണമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബഞ്ച് ആവശ്യപ്പെട്ടു.

ഹോട്ടലുടമയായ കേശവ് സൂരി നൽകിയ ഹർജിയിലാണ് കോടതി നടപടി. പ്രായപൂർത്തിയായവർക്ക് പരസ്പര സമ്മതത്തോടെയുള്ള സ്വവർഗരതി വിലക്കുന്ന നിയമം സ്വവർഗാനുരാഗികളെ അനാവശ്യമായി കേസിൽപ്പെടുത്താൻ ഇടയാക്കുന്നുവെന്നാണ് ഹർജിയിലെ വാദം. സ്വവര്‍ഗ രതിക്ക് 10 വര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന, ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377ാം വകുപ്പിനെതിരെ സ്വവര്‍ഗാനുരാഗികളും സാമൂഹികപ്രവര്‍ത്തകരും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. 

click me!