'അത്ര സ്നേഹമുണ്ടെങ്കിൽ നായ്ക്കളെ സ്വന്തം വീട്ടിൽ കൊണ്ടുപോയി പരിപാലിച്ചൂടെ?' തെരുവുനായ കേസിൽ മൃഗസ്നേഹികളുടെ അഭിഭാഷകയോട് സുപ്രീം കോടതി

Published : Jan 13, 2026, 01:28 PM IST
Delhi Stray Dogs Crisis

Synopsis

തെരുവുനായ കുട്ടികളെയും പ്രായമായവരെയും ആക്രമിക്കുകയാണെങ്കിൽ സംസ്ഥാനങ്ങൾക്ക് കനത്ത നഷ്ടപരിഹാരം ചുമത്തുമെന്ന് കോടതിയുടെ മുന്നറിയിപ്പ്.

ദില്ലി: തെരുവ് നായ പ്രശ്നത്തിൽ സ്വമേധയാ എടുത്ത കേസിൽ സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി സുപ്രീംകോടതി. തെരുവുനായ കുട്ടികളെയും പ്രായമായവരെയും ആക്രമിക്കുകയാണെങ്കിൽ സംസ്ഥാനങ്ങൾക്ക് കനത്ത നഷ്ടപരിഹാരം ചുമത്തുമെന്ന് കോടതിയുടെ മുന്നറിയിപ്പ്. തെരുവ് നായകൾക്ക് ഭക്ഷണം നൽകുന്നവർക്കും അതിൽ ബാധ്യതയും ഉത്തരവാദിത്വവും ഉണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. നായസ്നേഹികൾക്കെതിരെയും കോടതി വിമർശനം ഉന്നയിച്ചു. പ്രശ്നങ്ങൾക്ക് നേരെ തങ്ങൾ കണ്ണടയ്ക്കണമെന്നാണോ നിങ്ങൾ ആഗ്രഹിക്കുന്നതെന്നും നായസ്നേഹികളോട് കോടതി ചോദിച്ചു. ‘അത്ര സ്നേഹമുണ്ടെങ്കിൽ നായ്ക്കളെ സ്വന്തം വീട്ടിൽ കൊണ്ടുപോയി പരിപാലിച്ചൂടെ’ എന്ന് മൃഗസ്നേഹികളുടെ അഭിഭാഷകയോട് സുപ്രീംകോടതി ചോദിച്ചു.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: ദ്വാരപാലക ശിൽപ്പ കേസിലും തന്ത്രി കണ്ഠര് രാജീവരെ അറസ്റ്റ് ചെയ്യാൻ കോടതിയുടെ അനുമതി
വിഷം പുരട്ടിയ അമ്പുകൾക്ക് 60,000 വർഷം പഴക്കം; മനുഷ്യന്‍റെ വേട്ടയാൽ ചരിത്രത്തിന് പഴക്കം കൂടുതൽ