
ദില്ലി: സാലറി ചലഞ്ചിൽ ശമ്പളം നൽകാൻ തയ്യാറാകാത്ത സർക്കാർ ജീവനക്കാർ വിസമ്മതപത്രം നൽകണമെന്ന വ്യവസ്ഥ സ്റ്റേ ചെയ്ത ഹൈക്കോടതി വിധിക്ക് എതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും.
ജസ്റ്റിസ് മാരായ അരുൺ മിശ്ര, വിനീത് ശരൺ എന്നിവർ അടങ്ങിയ ബെഞ്ച് ആണ് ഹർജി പരിഗണിക്കുന്നത്. പല കാരണങ്ങളാൽ ശമ്പളം നൽകാനാവാത്തവരിൽ നിന്ന് വിസമ്മത പത്രം തേടുന്നത് അവരുടെ ആത്മാഭിമാനത്തെ ബാധിക്കുമെന്നും വ്യവസ്ഥക്ക് നിർബന്ധിത പിരിവിന്‍റെ സ്വഭാവമുണ്ടെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. സുപ്രീം കോടതി, എയർപോർട്ട് അ തോറിറ്റി തുടങ്ങി വിവിധ സ്ഥാപനങ്ങൾ പ്രളയ ദുരിതാശ്വാസത്തിനു പണം നൽകാൻ ജീവനക്കാരോട് അഭ്യർത്ഥിച്ച് ഉത്തരവ് ഇറക്കിയപ്പോൾ സമാന വ്യവസ്ഥ ഉണ്ടായിരുന്നു എന്നാണ് സർക്കാർ വാദം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam