
ദില്ലി: താജ്മഹലിന്‍റെ മേൽനോട്ടാവകാശം സുന്നി വഖഫ് ബോർഡിന് നൽകാനാകുമോ എന്ന് ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയോട് സുപ്രീംകോടതി. താജ്മഹലിന്‍റെ ഉടമസ്ഥാഅവകാശം തങ്ങൾക്കാണെന്ന സുന്നി വഖഫ് ബോർഡിന്‍റെ വാദത്തിനെതിരെ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യനൽകിയ ഹർജിയിൽ വാദം കേൾക്കവെയാണ് കോടതി ഇക്കാര്യം ആരാഞ്ഞത്.
മുഗൾ ചക്രവർത്തി ഷാജഹാൻ താജ്മഹലിന്‍റെ അവകാശം എഴുതി നൽകിയിട്ടുണ്ടെന്നാണ് സുന്നി വഖഫ് ബോർഡ് കോടതിയെ അറിയിച്ചത്. എന്നാൽ ഷാജഹാൻ ഒപ്പിട്ട രേഖ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടപ്പോൾ കൈവശമില്ലെന്നായിരുന്നു വഖഫ് ബോർഡിന്‍റെ മറുപടി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam