ജയലളിതയ്‌ക്കെതിരെ സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം

Published : Aug 24, 2016, 08:44 AM ISTUpdated : Oct 04, 2018, 04:47 PM IST
ജയലളിതയ്‌ക്കെതിരെ സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം

Synopsis

ദില്ലി: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്‌ക്കെതിരെ സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം. മാനനഷ്ട ഹര്‍ജികളെ മറ്റുള്ളവര്‍ക്കെതിരെയുള്ള ആയുധമാക്കരുതെന്ന് കോടതി വ്യക്തമാക്കി. പൊതുപ്രവര്‍ത്തകര്‍ വിമര്‍ശനങ്ങള്‍ക്കതീതരല്ലെന്നു മനസിലാക്കണമെന്നു തുറന്നടിച്ച കോടതി മാനനഷ്ട ഹര്‍ജി ജനാധിപത്യത്തെ കശാപ്പു ചെയ്യാന്‍ ഉപയോഗിക്കരുതെന്നും വ്യക്തമാക്കി.

പൊതു മദ്ധ്യത്തിൽ നിൽക്കുമ്പോൾ അസഹിഷ്ണുത പാടില്ലെന്നും വിമർശനങ്ങൾ ജയലളിത ഉൾകൊള്ളണമെന്നും സുപ്രീം കോടതി ജയലളിതയോട് പറഞ്ഞു. തന്‍റെ ആരോഗ്യത്തെ പറ്റി ലേഖനം എഴുതിയ ഓണ്‍ലൈന്‍ പോർട്ടൽ റെഡിഫ് ഡോട്ട് കോമിനെതിരെ സുപ്രീംകോടതിയിൽ ജയലളിത നൽകിയ മാനനഷ്ട കേസ്സിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.

മാനനഷ്ടകേസ് ഫയൽ ചെയ്യാനുള്ള അവകാശം പൊതു പ്രവർത്തകർ ദുരുപയോഗം ചെയ്യുന്നത് ആശാസ്യമല്ലെന്നും സുപ്രീംകോടതി പറഞ്ഞു.

തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന അത്രയും മാനനഷ്ടക്കേസുകള്‍ മറ്റൊരു സര്‍ക്കാരും നല്‍കിയിട്ടില്ലെന്നും കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 213 മാനനഷ്ടക്കേസുകളാണ് തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയതെന്നും രാജ്യത്തെ പരമോന്നത നീതിപീഠം ചൂണ്ടിക്കാട്ടി. ഇത്തരം പ്രഹസനങ്ങള്‍ ഇനി അനുവദിക്കാനാവില്ലെന്നും കോടതി തുറന്നടിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മേയറാക്കാൻ പാർട്ടി ഫണ്ട് വേണമെന്ന് ഡിസിസി അധ്യക്ഷൻ തന്നോട് ആവശ്യപ്പെട്ടുവെന്ന് ലാലി ജെയിംസ്; 'ഫണ്ട് കയ്യിലില്ലെന്ന് പറഞ്ഞ് താൻ കൈക്കൂപ്പി'
മൊബൈൽ ഫോണിൻ്റെ തിരിച്ചടവ് മുടങ്ങി; യുവാവിന് മർദനം, മൂന്നുപേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്