
ദില്ലി: പാതയോരത്തെ മദ്യശാലകള്‍ക്കുള്ള നിയന്ത്രത്തില്‍ കള്ളുശാപ്പുകള്‍ക്ക് ഇളവ് ലഭിച്ചേക്കും. കള്ളിനെ മദ്യത്തിന്റെ ഗണത്തില്‍ പെടുത്തരുതെന്ന് ഇന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. നിലവിലെ അബ്കാരി നിയമം ഇതിന് സഹായകമാവുന്ന തരത്തില്‍ ഭേദഗതി ചെയ്യാനാവില്ലേയെന്നും സംസ്ഥാന സര്‍ക്കാറിനോട് കോടതി ചോദിച്ചു. സുപ്രീം കോടതി അനുകൂല നിലപാട് സ്വീകരിച്ച സാഹചര്യത്തില്‍ നിയമം ഭേദഗതി ചെയ്താന്‍ കള്ളുശാപ്പുകള്‍ക്ക് പാതയോരത്തെ നിയന്ത്രണം ബാധകമാവില്ല. നിലവില്‍ കള്ളുഷാപ്പുകള്‍ തമ്മിലുള്ള ദൂരമെത്രയെന്ന് അറിയിക്കണമെന്ന് സുപ്രീം കോടതി സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കി. ഫെബ്രുവരി 16 വരെയാണ് ഇതിന് സമയം നല്‍കിയിരിക്കുന്നത്. എന്നാല്‍ കള്ളു ഷാപ്പുകള്‍ മാറ്റാനാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.