മെഡിക്കല്‍ പ്രവേശനത്തിന് ഏകീകൃത പ്രവേശന പരീക്ഷ നടത്തുന്നതിന് സുപ്രീം കോടതി അനുമതി

Published : Apr 28, 2016, 05:36 AM ISTUpdated : Oct 05, 2018, 12:26 AM IST
മെഡിക്കല്‍ പ്രവേശനത്തിന് ഏകീകൃത പ്രവേശന പരീക്ഷ നടത്തുന്നതിന് സുപ്രീം കോടതി അനുമതി

Synopsis

ദേശീയതലത്തിൽ മെഡിക്കൽ ഡെന്‍റൽ പ്രവേശനത്തിന് ഏകീകൃതയോഗ്യതാപ്രവേശനപരീക്ഷയായ നീറ്റ് നടത്താമെന്ന് നേരത്തേ സുപ്രീംകോടതിയുടെ ഭരണഘടനാബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതേത്തുടർന്ന് ഈ വർഷം തന്നെ നീറ്റ് നടത്താനുള്ള നിർദേശങ്ങൾ നൽകണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി അംഗീകരിച്ചുകൊണ്ടാണ് സുപ്രീംകോടതി ഉത്തരവ്. ഇതുപ്രകാരം രണ്ട് ഘട്ടമായി ഈ വർഷം നീറ്റ് പരീക്ഷ നടപ്പാക്കും. എയിംസ് ഉൾപ്പടെയുള്ള കേന്ദ്രസ്ഥാപനങ്ങളിലേയ്ക്കുള്ള പ്രവേശനത്തിന് മെയ് ഒന്നിന് നടക്കുന്ന അഖിലേന്ത്യാ മെഡിക്കൽ പ്രവേശനപരീക്ഷ നീറ്റിന്‍റെ ആദ്യഘട്ടമായി കണക്കാക്കും. ഇതിൽ അപേക്ഷിച്ചിട്ടില്ലാത്ത വിദ്യാർഥികൾക്ക് ജൂലൈ ഇരുപത്തിനാലിന് നടക്കുന്ന നീറ്റ് രണ്ടാംഘട്ടപരീക്ഷയ്ക്ക് അപേക്ഷിയ്ക്കാം. രണ്ട് ഘട്ടങ്ങളിലെയും ഫലം ഒരുമിച്ച് ഒറ്റപ്പട്ടികയായി ആഗസ്ത് 17 ന് പ്രസിദ്ധീകരിയ്ക്കും. പല ഘട്ടങ്ങളിലായി നടക്കുന്ന കൗൺസിലിംഗിനു ശേഷം സെപ്തംബർ 30 ഓടെ എല്ലാ മെഡിക്കൽ വിദ്യാഭ്യാസസ്ഥാപനങ്ങളിലേയ്ക്കും പ്രവേശനം പൂർത്തിയാക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.

എംബിബിഎസ്, ബിഡിഎസ് കോഴ്സുകൾക്കാണ് നീറ്റ് പരീക്ഷ നടത്തുന്നത് എന്നതുകൊണ്ടുതന്നെ സംസ്ഥാനസർക്കാരിന്‍റെ മെഡിക്കൽ പ്രവേശനപരീക്ഷയിൽ നിന്ന് ഇവയുടെ ഫലങ്ങൾ പരിഗണിയ്ക്കില്ല. എന്നാൽ ആയുർവേദം, ഹോമിയോ, വെറ്റിനറി തുടങ്ങിയ കോഴ്സുകളിലേയ്ക്ക് സംസ്ഥാന എൻട്രൻസിൽ നിന്നുതന്നെയാകും പ്രവേശനം അനുവദിയ്ക്കുക. ബിരുദപ്രവേശനത്തിന് മാത്രമാണ് ഇത്തവണ നീറ്റ് ബാധകമാവുക. സമയപരിമിതി മൂലം നീറ്റിൽ മെഡിക്കൽ പിജി കോഴ്സുകൾ അടുത്ത വർഷമേ ഉൾപ്പെടുത്തൂ. മെഡിക്കൽ കൗൺസിലിന്‍റെ മേൽനോട്ടത്തിൽ സിബിഎസ്‍സിയ്ക്കാണ് പരീക്ഷയുടെ നടത്തിപ്പ് ചുമതല. ന്യൂനപക്ഷസ്ഥാപനങ്ങൾക്കും നീറ്റ് ബാധകമാണ്. നീറ്റിന്‍റെ പൊതുപ്രവേശനലിസ്റ്റിൽ നിന്ന് മിനിമം യോഗ്യത നേടുന്നവരെ മാത്രമേ ന്യൂനപക്ഷസ്ഥാപനങ്ങളിലേയ്ക്കുൾപ്പടെ മെഡിക്കൽ പ്രവേശനത്തിന് പരിഗണിയ്ക്കൂ.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കെഎഫ്സി വായ്പാതട്ടിപ്പ്; ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന് പിവി അൻവർ, ഇന്ന് ചോദ്യം ചെയ്യലിന് ഇഡിക്ക് മുന്നിൽ ഹാജരാകില്ല
കൈക്കലാക്കിയ സ്വർണം എവിടെയെല്ലാം എത്തി? ശബരിമല സ്വർണക്കൊള്ളയിൽ മൂന്ന് പേരെയും ഒരുമിച്ച് ചോദ്യം ചെയ്യാൻ എസ്ഐടി