
സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ പതിനൊന്നു വയസ്സുകാരിയെ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. സൂറത്തിലെ പന്തേസരയിലാണ് സംഭവം. കുട്ടിയുടെ രഹസ്യ ഭാഗങ്ങളിൽ ഉടപ്പെടെ 80 മുറിവുകൾ കണ്ടെത്തിയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.
നാല് ദിവസം മുൻപാണ് പെൺകുട്ടിയുടെ മൃതദേഹം സൂറത്തിലെ പന്തേസരയിലെ റോഡരികിൽ നിന്നും കണ്ടെത്തിയത്. തുടർന്ന് നടന്ന പോസ്റ്റുമോർട്ടത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വന്നത്. എട്ട് ദിവസത്തോളം പീഡിപ്പിച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയത് എന്നും കുട്ടിയുടെ രഹസ്യ ഭാഗങ്ങളിൽ ഉൾപ്പെടേ 80 മുറിവുകൾ കണ്ടെത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. ക്രൂരമായ പീഢനത്തിന് കുട്ടി ഇരയായതായി സൂറത്തിലെ സിവിൽ ആശുപത്രിയിലെ ഡോക്ടർമാർ വൃക്തമാക്കി. സംഭവത്തിൽ പന്തേസര പൊലീസ് പോക്സോ നിയമപ്രകാരം കേസ് എടുത്തു.
എന്നാൽ മൃതദേഹം ആരുടെയാണ് എന്ന് തിരിച്ചറിയാൻ കഴിയാത്താണ് പൊലീസിന് തലവേദനയാകുന്നത്. സംസ്ഥാനത്ത് കാണാതായ കുട്ടികളുടെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. മൃതദേഹം തിരിച്ചറിയാൻ സഹായിക്കുന്നവർക്ക് പൊലീസ് 20000 രൂപ ഇനം പ്രഖ്യാപിച്ചു. ജമ്മു കാശ്മീരിലെ ക്വത്വയിൽ ഏട്ടു വയസ്സുകാരിയെ ക്രൂരമായ ബലാത്സംഗത്തിനു ശേഷം കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടെയാണ് ഗുജറാത്തിൽ നിന്നും സമാനമായ സംഭവം പുറത്തു വന്നിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam