
തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ പണം തട്ടിച്ചെന്ന പരാതി നല്‍കിയ യുഎഇ പൗരനും അഭിഭാഷകനും കഴിഞ്ഞ രണ്ട് ദിവസവും ആലപ്പുഴയിലുണ്ടായിരുന്നുവെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍.
കേസെല്ലാം അവസാനിച്ചെന്ന കോടിയേരിയുടേയും മക്കളുടേയും വാദം പൊള്ളയാണ്. പ്രശ്നം ഒത്തുതീര്‍പ്പാക്കാനുള്ള തീവ്രശമങ്ങള്‍ അണിയറയില്‍ നടക്കുന്നുണ്ട്. രണ്ട് എംഎല്‍എമാരും ഉന്നതസിപിഎം നേതാക്കളുമാണ് പ്രശ്നപരിഹാരത്തിന് മധ്യസ്ഥം വഹിക്കുന്നതെന്നും കെ.സുരേന്ദ്രന്‍ തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിക്കുന്നു.
കെ.സുരേന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
ബിനോയ് കോടിയേരി പണം കൊടുക്കാനുള്ള അറബിയും അഭിഭാഷകനും കഴിഞ്ഞ രണ്ടുദിവസം ആലപ്പുഴയിലുണ്ടായിരുന്നു. കേസ്സെല്ലാം അവസാനിച്ചുവെന്ന കോടിയേരിയുടേയും മക്കളുടേയും അവകാശവാദം പൊള്ളയാണെന്നാണ് ഇതു വ്യക്തമാക്കുന്നത്. പ്രശ്നം ഒത്തുതീർപ്പാക്കാനുള്ള തീവ്രശ്രമങ്ങളാണ് അണിയറയിൽ നടക്കുന്നത്. ഇടനിലക്കാരായി രണ്ടു എം. എൽ. എമാരും ഉന്നത സി. പി. എം നേതാക്കളുമാണ് കരുക്കൾ നീക്കുന്നത്. പത്രസമ്മേളനം ഒരാഴ്ച കഴിഞ്ഞു നടത്താൻ തീരുമാനിച്ചതിൻറെ കാരണവും ഇതു തന്നെയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam