ദുബായിലെ എല്ലാ ടാക്സികളിലും നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നു

By Web DeskFirst Published May 21, 2018, 7:19 PM IST
Highlights

ആകെയുള്ള 10,221 ടാക്സി വാഹനങ്ങളില്‍ 6500 എണ്ണത്തില്‍ ഇതിനോടകം തന്നെ ക്യാമറകള്‍ സ്ഥാപിച്ചു.

ദുബായ്: രാജ്യത്തെ എല്ലാ ടാക്സി വാഹനങ്ങളിലും നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാനുള്ള നീക്കങ്ങള്‍ റോഡ് ട്രാന്‍സ്‍പോര്‍ട്ട് അതോരിറ്റി ഊര്‍ജ്ജിതമാക്കി. വാഹനങ്ങളിലെ ക്യാമറകള്‍ വഴി ഡ്രൈവര്‍മാരുടെ എല്ലാ നീക്കങ്ങളും അപ്പപ്പോള്‍ തന്നെ അധികൃതര്‍ക്ക് നിരീക്ഷിക്കാന്‍ കഴിയും.

ഡ്രൈവര്‍മാരുടെ നിയമലംഘനങ്ങളും മോശം പെരുമാറ്റവും ഒഴിവാക്കി യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള ശ്രമങ്ങളാണ് ഭരണകൂടം നടത്തുന്നത്. ആകെയുള്ള 10,221 ടാക്സി വാഹനങ്ങളില്‍ 6500 എണ്ണത്തില്‍ ഇതിനോടകം തന്നെ ക്യാമറകള്‍ സ്ഥാപിച്ചു. അവശേഷിക്കുന്നവയില്‍ ഈ വര്‍ഷം തന്നെ ക്യാമറകള്‍ പ്രവര്‍ത്തന സജ്ജമാക്കും. തത്സമയ നിരീക്ഷണത്തിന് പുറമെ ഈ ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ സൂക്ഷിച്ചുവെയ്ക്കുകയും ചെയ്യും. പിന്നീട് യാത്രക്കാര്‍ എന്തെങ്കിലും പരാതി ഉന്നയിക്കുകയോ മറ്റ് നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയോ ചെയ്താന്‍ അധികൃതര്‍ ദൃശ്യങ്ങള്‍ പരിശോധിക്കും.  ജനങ്ങളുടെ സന്തോഷം ഉറപ്പുവരുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ആര്‍ടിഎ ട്രാന്‍സ്പോര്‍ട്ടേഷന്‍ സിസ്റ്റംസ് ഡയറക്ടര്‍ ആദില്‍ ശക്‍രി അറിയിച്ചു.

click me!