ശബരി റെയിൽപാത: സർവ്വേ നടപടികൾ വീണ്ടും തുടങ്ങി

By Web TeamFirst Published Jan 25, 2019, 3:12 PM IST
Highlights

ശബരി റെയിൽപാതയുടെ അലൈൻമെന്‍റ് സംബന്ധിച്ച് വ്യാപകമായ ആക്ഷേപമുയർന്നതോടെ തുടർ നടപടികൾ താത്കാലികമായി നിർത്തിവെച്ചിരിക്കുകയായിരുന്നു.

കോട്ടയം: ശബരി റെയിൽപാതയുടെ അലൈൻമെന്‍റ് നിശ്ചയിക്കുന്നതിനുള്ള സർവ്വേ നടപടികൾ വീണ്ടും തുടങ്ങി. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന് നിർത്തിവെച്ചിരുന്ന സർവ്വേ നടപടികളാണ് ഇപ്പോൾ പൊലീസ് സംരക്ഷണത്തിൽ വീണ്ടും ആരംഭിച്ചിരിക്കുന്നത്.
ശബരി റെയിൽപാതയുടെ അലൈൻമെന്‍റ് സംബന്ധിച്ച് വ്യാപകമായ ആക്ഷേപമുയർന്നതോടെ തുടർ നടപടികൾ താത്കാലികമായി നിർത്തിവെച്ചിരിക്കുകയായിരുന്നു. സർവ്വേ നടപടികൾക്ക് വന്ന ഉദ്യോഗസ്ഥരെ തടഞ്ഞുകൊണ്ട്  നാട്ടുകാർ പ്രതിഷേധിച്ചിരുന്നു.  ഇതോടെയാണ് സർവ്വേ നടപടികൾ താത്കാലികമായി നിർത്തിയത്. 

റെയിൽവേ എൻജിനീയറിംഗ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയറുടെ നേതൃത്വത്തിലാണ് സർവ്വേ നടക്കുന്നത്. ശബരി പാതക്ക് രണ്ട് അലൈൻമെന്‍റാണ് ഇപ്പോൾ പരിഗണിക്കുന്നത് ഉത്തരാഖണ്ഡിലെ എലൈറ്റ് കൺസൾട്ടൻസിക്കാണ് സർവ്വേ ചുമതല. നാട്ടുകാരുടെ പ്രതിഷേധമുണ്ടാകുന്ന മുന്നറിയിപ്പിനെ തുർന്നാണ് പൊലീസ് കാവലേർപ്പെടുത്തിയത്.
 

click me!