ഏഴ് ദിവസം കാറിനുള്ളില്‍;യുവതി ജീവന്‍ നിലനിര്‍ത്തിയത് റേഡിയേറ്ററിലെ വെള്ളം കുടിച്ച്

Web Desk |  
Published : Feb 03, 2022, 04:46 PM ISTUpdated : Mar 22, 2022, 07:24 PM IST
ഏഴ് ദിവസം കാറിനുള്ളില്‍;യുവതി ജീവന്‍ നിലനിര്‍ത്തിയത് റേഡിയേറ്ററിലെ വെള്ളം കുടിച്ച്

Synopsis

ഏഞ്ചല എന്ന ഇരുപത്തിമൂന്ന് കാരിയുടെ രക്ഷപ്പെടല്‍ ലോകത്തിന് അത്ഭുതമാകുന്നു

സന്‍ഫ്രാന്‍സിസ്കോ: അപകടത്തെ തുടര്‍ന്ന് യുവതി കാറില്‍ കുടുങ്ങിയത് ഏഴ് ദിവസം.ജീവന്‍ നിലനിര്‍ത്തിയത് റേഡിയേറ്ററിലെ വെള്ളം കുടിച്ച്.അമേരിക്കയിലെ കാലിഫോര്‍ണിയയിലാണ് സംഭവം. ഏഞ്ചല എന്ന ഇരുപത്തിമൂന്ന് കാരിയാണ് അപകടത്തില്‍പ്പെട്ട് ദിവസങ്ങളോളം കാറിനുള്ളിൽ കുടുങ്ങിയത്.

പോര്‍ട്ട്‌ലാന്റിലെ വീട്ടില്‍ നിന്ന് ലോസ് ആഞ്ചലോസിലേക്ക് പോകും വഴിയാണ് ഏഞ്ചലക്ക് അപകടം സംഭവിച്ചത്.റോഡിന് കുറുകെ ചാടിയ കാട്ടു മൃഗത്തെ രക്ഷിക്കാനുള്ള തത്രപ്പാടില്‍ കാര്‍ വെട്ടിക്കുകയയിരുന്നു;ഇതോടെ നിയന്ത്രണം വിട്ട കാര്‍ മലയിടുക്കിലേക്ക് വീഴുകയായിരുന്നുവെന്നും
ഏഞ്ചല പറഞ്ഞു.

ഹൈവേയിലുള്ള ഒരു പെട്രോള്‍ പമ്പിലെ സിസി ടിവിയിലാണ് ഏഞ്ചല വണ്ടിയോടിച്ച് പോകുന്നത് അവസാനമായി പതിഞ്ഞത്.ഈ ദൃശ്യത്തെ പിന്തുടര്‍ന്നുള്ള അന്വേഷണത്തിലെടുവിൽ യുവതിയെ കണ്ടെത്തുകയായിരുന്നു.രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തുന്ന വേളയില്‍ അബോധാവസ്ഥയിലായിരുന്നു ഏഞ്ചല.അപകടത്തില്‍ തോളിന് പരിക്കേറ്റിട്ടുണ്ട്.കാര്‍ മലയിടുക്കില്‍ കുടുങ്ങിയതിനാല്‍ തൊട്ടുതാഴെയുള്ള കടലില്‍ പതിച്ചില്ല;അതിനാലാണ് അവരെ ജിവനോടെ കണ്ടെത്താന്‍ സാധിച്ചതെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അബിൻ വർക്കിക്കെതിരായ പോസ്റ്റർ; പ്രതികരിച്ച് കെസി വേണു​ഗോപാൽ, 'സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നതിന് മുമ്പ് വികാരപ്രകടനങ്ങൾ ഒഴിവാക്കണം'
കുതിച്ചുയർന്ന് പാചകവാതക വില; ഗാർഹിക സിലിണ്ടറിന് 60 രൂപ കൂട്ടി‌, പുതുക്കിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ