
ദില്ലി: വൃക്ക തരാറിലായതിനെ തുടർന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ആശുപത്രിയിൽ. സുഷമ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. വൃക്ക മാറ്റി വയ്ക്കുന്നതിന് വേണ്ട ശാരീരിക പരിശോധനകൾ നടത്തുകയാണെന്നും, ഇപ്പോൾ ഡയാലിസീസിന് വിധേയമായിരിക്കുകയാണെന്നും സുഷമ ട്വീറ്റിൽ പറയുന്നു.
നവംബർ ഏഴിനാണ് സുഷമയെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചത്. ഏപ്രിലിലും ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് സുഷമ എയിംസിൽ ചികിത്സ തേടിയിരുന്നു.
ഉയര്‍ന്ന പ്രമേഹം വൃക്കയെ ബാധിച്ചതിനെ തുടര്‍ന്ന് സുഷമയ്ക്ക് ഡയാലിസിസ് നടത്തിയതായി എയിംസ് അധികൃതര്‍ അറിയിച്ചു. ഡോ. ബല്‍റാമിന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘമാണ് ചികിത്സ നടത്തുന്നത്. 20 വര്‍ഷത്തോളമായി സുഷമ പ്രമേഹ രോഗിയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam