ജലീലിന് പാസ്‌പോര്‍ട്ട് നിഷേധം; കേന്ദ്രം ഇന്ന് പാര്‍ലമെന്റില്‍ വിശദീകരണം നല്‍കും

Published : Aug 08, 2016, 01:54 AM ISTUpdated : Oct 05, 2018, 01:30 AM IST
ജലീലിന് പാസ്‌പോര്‍ട്ട് നിഷേധം; കേന്ദ്രം ഇന്ന് പാര്‍ലമെന്റില്‍ വിശദീകരണം നല്‍കും

Synopsis

മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ തൊഴില്‍ നഷ്‌ടപ്പെട്ട് സൗദി അറേബ്യയില്‍ കുടുങ്ങിയ സംഭവത്തില്‍ ഇടപെടാന്‍ സൗദിയിലേക്ക് പോകാനൊരുങ്ങിയ മന്ത്രി കെ.ടി ജലീലിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്കിയില്ലെന്ന ആരോപണത്തില്‍ കേന്ദ്ര വിദേശകാര്യമന്ത്രി  സുഷമ സ്വരാജ് ഇന്ന് ലോക്‌സഭയില്‍ വിശദീകരണം നല്കിയേക്കും. ജലീലിന് കേന്ദ്രം നയതന്ത്ര പാസ്‌പോര്‍ട്ട് അനുവദിച്ചില്ലെന്ന് വെള്ളിയാഴ്ച കെ.സി വേണുഗോപാല്‍ ലോക്‌സഭയില്‍ ഉന്നയിച്ചിരുന്നു. ഇക്കാര്യത്തില്‍ തിങ്കളാഴ്ച മന്ത്രി വിശദീകരണം നല്കും എന്നാണ് പാര്‍ലമെന്ററി കാര്യമന്ത്രി അനന്ത് കുമാര്‍ ലോക്‌സഭയെ അറിയിച്ചത്. അതേസമയം തെറ്റിദ്ധാരണ കൊണ്ടാണ് ഇത്തരമൊരു ആരോപണം ഉയര്‍ന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് വ്യക്തമാക്കിയിരുന്നു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞ ഇന്ന്
തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞ ഇന്ന്, തിരുവനന്തപുരത്തം കൊച്ചിയിലും മേയറായില്ല