വീണ്ടും സുഷമയുടെ ആശ്വാസ ട്വീറ്റ്; നാല് ഇന്ത്യക്കാര്‍ക്ക് നൈജീരിയയില്‍ നിന്ന് മോചനം

Published : Dec 30, 2017, 09:52 AM ISTUpdated : Oct 05, 2018, 01:14 AM IST
വീണ്ടും സുഷമയുടെ ആശ്വാസ ട്വീറ്റ്; നാല് ഇന്ത്യക്കാര്‍ക്ക് നൈജീരിയയില്‍ നിന്ന് മോചനം

Synopsis

ദില്ലി: നൈജീരിയയില്‍ പിടിയിലായ നാല് ഇന്ത്യക്കാരെ രക്ഷിച്ചെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്‍റെ ട്വീറ്റ്. ഇവരുടെ മോചനത്തിനായി ഇടപെടലുകള്‍ നടത്തിയ ഹൈ കമ്മീഷണര്‍ ബി.എന്‍ റെഡ്ഡിക്ക് നന്ദി പറഞ്ഞും നാല് പേരെ തിരിച്ചെത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം പ്രകടിപ്പിച്ചുമാണ് സുഷമയുടെ ട്വീറ്റ്.

അതുല്‍ ശര്‍മ്മ, സുധീര്‍ കുമാര്‍, ബാല്‍വീന്ദര്‍ സിംഗ്, വിയാസ് യാദവ് എന്നിവരെയാണ് മോചിപ്പിച്ചത്. മോചിപ്പിക്കപ്പെട്ട നാല് പേരില്‍ രണ്ട് പേര്‍ സുഷമയുടെ സഹായം മുന്‍പ് ട്വിറ്ററിലൂടെ അഭ്യര്‍ത്ഥിച്ചിരുന്നു.

നാവിക കപ്പലില്‍ കുറ്റകൃത്യങ്ങള്‍ക്ക് ശ്രമിച്ചതിനെ തുടര്‍ന്നാണ് ഇവരെ അധികൃതര്‍ പിടികൂടിയത്. ഇതേതുടര്‍ന്ന് മൂന്ന് മാസമായി നൈജീരിയയിലെ പ്രധാന പട്ടണങ്ങളിലൊന്നായ ലാഗോസില്‍ കസ്ററഡിയിലായിരുന്നു ഇവര്‍.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പത്തോ ഇരുപതോ അല്ല, വ്യാജ സർട്ടിഫിക്കറ്റ് നൽകി അധ്യാപകരായത് മൂവായിരത്തിലേറെ പേർ; എല്ലാവരെയും പിരിച്ചുവിടും, കൈപ്പറ്റിയ ശമ്പളം പലിശ സഹിതം തിരികെ വാങ്ങും
പ്രധാനമന്ത്രി മോദി താമസിച്ച മെൽബണിലെ ഹോട്ടലിൽ തീവ്ര വലതുപക്ഷ കുടിയേറ്റ വിരുദ്ധന്‍റെ പ്രതിഷേധം; 'ഇത് ഓസ്‌ട്രേലിയയാണ്, ഇനി ഇവിടെ ഇന്ത്യക്കാര്‍ വേണ്ട'