സംസ്ഥാനത്ത് നിന്ന് ഐ.എസില്‍ ചേരാന്‍ പോയവരെല്ലാം കൊല്ലപ്പെട്ടെന്നത് വ്യാജവാര്‍ത്തയെന്ന് സന്ദേശം

Published : Apr 19, 2017, 02:52 PM ISTUpdated : Oct 04, 2018, 07:22 PM IST
സംസ്ഥാനത്ത് നിന്ന് ഐ.എസില്‍ ചേരാന്‍ പോയവരെല്ലാം കൊല്ലപ്പെട്ടെന്നത് വ്യാജവാര്‍ത്തയെന്ന് സന്ദേശം

Synopsis

കാസര്‍ഗോഡ്: സംസ്ഥാനത്തു നിന്നും നാടുവിട്ട് ഐ.എസിലെത്തിയവരെല്ലാം കൊല്ലപ്പെട്ടന്ന പ്രചാരണം വ്യാജവാര്‍ത്തയാണെന്ന് കാണിച്ച് ഐ.എസിലെത്തിയവര്‍ പുതിയ സന്ദേശം അയച്ചു. ഇന്ന് വൈകുന്നേരം 6.30ഓടെ കാസഗോഡ് പടന്നയിലെ  പൊതു പ്രവർത്തകനായ ബി.സി.എ റഹ്മാനാണ് ഐ.എസിലെത്തിയവര്‍ സന്ദേശമയച്ചത്.

കാസര്‍ഗോഡ് നിന്നടക്കം കേരളത്തില്‍ നിന്നും പോയ മലയാളികളെല്ലാം അഫ്ഗാനിസ്ഥാനില്‍ അമേരിക്ക നടത്തിയ ബോംബാക്രമണത്തില്‍ കൊല്ലപെട്ടെന്ന വാര്‍ത്ത നിഷേധിച്ചാണ് പുതിയ സന്ദേശമെത്തിയത്. കാസര്‍ഗോഡ് നിന്ന് നാടുവിട്ട അഷ്‍ഫാക്ക് മജീദാണ് നേരത്തെ കൊല്ലപെട്ട ഹഫീസുദ്ദീന്റെ ബന്ധുവും കാസര്‍ഗോഡ് പടന്നയിലെ പൊതുപ്രവര്‍ത്തകനുമായ ബി.സി.എ റഹ്മാന് സന്ദേശം അയച്ചത്. 

നംഗര്‍ഹാറില്‍ അമേരിക്ക നടത്തിയ ഏറ്റവും വലിയ ആണവേതര ബോംബാക്രമത്തിലോ അതിനുശേഷമോ മലയാളികളാരും കൊല്ലപെട്ടിട്ടില്ലെന്നാണ് സന്ദേശത്തിലുള്ളത്. ദേശീയ മാധ്യമങ്ങളിലടക്കം വാര്‍ത്തകള്‍ വരുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍ അതെല്ലാം വ്യാജ വാര്‍ത്തകളാണെന്നായിരുന്നു സന്ദേശത്തിലൂടെ അഷ്‍ഫാക്ക് മജീദിന്റെ മറുപടി. നാടുവിട്ടവരെല്ലാവരും കൊല്ലപ്പെട്ടെന്ന വാര്‍ത്തകള്‍ ആശങ്കയിലാഴ്ത്തിയിരിക്കുന്നതിനിടയില്‍ സുരക്ഷിതരാണെന്ന സന്ദേശമെത്തിയത് കുടുംബങ്ങള്‍ക്ക് അല്പം ആശ്വാസം പകര്‍ന്നിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തമിഴക രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ? ഡിഎംകെ വോട്ടിലേക്ക് വിജയ്‌യുടെ നുഴഞ്ഞുകയറ്റം തടയാൻ സ്റ്റാലിൻ്റെ രാഷ്ട്രീയ തന്ത്രം
'ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രം'; വിവാദ പ്രസ്‌താവനയുമായി ആർഎസ്എസ് മേധാവി; ഭരണഘടനാപരമായ പ്രഖ്യാപനം ആവശ്യമില്ലെന്നും മോഹൻ ഭാഗവത്