സേനയ്ക്കുള്ളില്‍ അതൃപ്തി: ഇടുക്കിയില്‍ സസ്പെൻഷനിലായ ഉദ്യോഗസ്ഥരെ തിരിച്ചെടുത്തു

Published : Jan 29, 2019, 11:00 AM IST
സേനയ്ക്കുള്ളില്‍ അതൃപ്തി: ഇടുക്കിയില്‍ സസ്പെൻഷനിലായ ഉദ്യോഗസ്ഥരെ തിരിച്ചെടുത്തു

Synopsis

എസ് പിയുടെ പ്രതികാര നടപടിയാണ് സസ്പെൻഷൻ എന്ന് സേനയിൽ തന്നെ വിമർശനം ഉയർന്നതിന് പിന്നാലെയാണ് സസ്പെന്‍ഷന്‍ 

ഇടുക്കി: നടുപ്പാറ എസ്റ്റേറ്റ് കൊലപാതകക്കേസിലെ വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകിയെന്ന പേരിൽ സസ്പെൻഷനിലായ പൊലീസുകാർക്കെതിരായ നടപടി പിൻവലിച്ചു. മൂന്നാർ ഡിവൈഎസ്പിയുടെ പ്രത്യേക അന്വേഷണസംഘത്തിലെ എഎസ്ഐമാരായ സജി പോൾ, ഉലഹന്നാൻ, സിപിഒമാരായ രമേഷ്, സനീഷ്, ഓമനക്കുട്ടൻ എന്നിവർക്കെതിരായ നടപടിയാണ് ജില്ലാ പൊലീസ് മേധാവി പിൻവലിച്ചത്.

ഉദ്യോഗസ്ഥർക്ക് ഇന്ന് മുതൽ ഡ്യൂട്ടിയിൽ പ്രവേശിക്കാം. കേസിലെ പ്രതി ബോബിൻ മധുരയിൽ പിടിയിലായപ്പോൾ എടുത്ത ഫോട്ടോയും, സുപ്രധാന വിവരങ്ങളുമാണ് പുറത്തായത്.  അതേസമയം പ്രതിയെ പിടികൂടിയതിന്റെ അംഗീകാരം ഈ പൊലീസുകാർക്ക് മാത്രം പോയതിലുള്ള എസ് പിയുടെ പ്രതികാര നടപടിയാണ് സസ്പെൻഷൻ എന്ന് സേനയിൽ തന്നെ വിമർശനം ഉയർന്നു. ഈ സാഹചര്യത്തിലാണ് സസ്പെൻഷൻ പിൻവലിച്ചുള്ള ഉത്തരവെന്നാണ് വിലയിരുത്തൽ.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഐഎഫ്എഫ്കെയെ ഞെരിച്ച് കൊല്ലാനുള്ള ശ്രമമാണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി; 'ഒരു കാര്യം ഉറപ്പിച്ചു പറയുന്നു, മേള ഇവിടെ തന്നെ ഉണ്ടാവും'
മസാല ബോണ്ട് ഇടപാടിൽ ഇഡിക്ക് ആശ്വാസം; നോട്ടീസിൽ തുടര്‍ നടപടികള്‍ തടഞ്ഞ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്