ഇരിങ്ങാലക്കുടയില്‍ പ്രകൃതിവിരുദ്ധ പീഡനം: സ്വാമി ശ്രീനാരായണ ധർമ്മവ്രതൻ എന്ന താമരാക്ഷൻ പിടിയില്‍

By Web TeamFirst Published Sep 19, 2018, 2:14 PM IST
Highlights

ഇരിങ്ങാലക്കുട കൊറ്റനെല്ലൂരിൽ ആശ്രമത്തിൽ അന്തേവാസികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ സ്വാമി ശ്രീനാരായണ ധർമ്മവ്രതൻ പിടിയിൽ. തമിഴ്നാട്ടിലെ തിരുത്തണിയിൽ വച്ചാണ് പോലീസ് ഇയാളെ പിടികൂടിയത്. ശിവഗിരി മഠത്തിനു കീഴിലുള്ള ബ്രഹ്‌മാനന്ദാശ്രമത്തിൽ രണ്ടു മാസം മുൻപ് അന്തേവാസികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിലാണ് നടപടി.

തൃശൂര്‍: ഇരിങ്ങാലക്കുട കൊറ്റനെല്ലൂരിൽ ആശ്രമത്തിൽ അന്തേവാസികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ സ്വാമി ശ്രീനാരായണ ധർമ്മവ്രതൻ പിടിയിൽ. തമിഴ്നാട്ടിലെ തിരുത്തണിയിൽ വച്ചാണ് പോലീസ് ഇയാളെ പിടികൂടിയത്. ശിവഗിരി മഠത്തിനു കീഴിലുള്ള ബ്രഹ്‌മാനന്ദാശ്രമത്തിൽ രണ്ടു മാസം മുൻപ് അന്തേവാസികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിലാണ് നടപടി.

സ്വാമി ശ്രീനാരായണ ധർമ്മവ്രതനെന്ന ഇടുക്കി പെരുവന്താനം സ്വദേശി താമരാക്ഷൻ ആശ്രമത്തിന്റെ സെക്രട്ടറിയായിരുന്നു. പൂജാ കർമ്മങ്ങൾ പഠിക്കാനായി ആശ്രമത്തിൽ താമസിച്ചിരുന്ന കുട്ടികളെ ഇയാൾ പീഡിപ്പിച്ചു എന്നാണ് പരാതി. 12 മുതൽ 14 വയസ് വരെ പ്രായമുള്ള ഏഴ് വിദ്യാർത്ഥികളാണ് ചൈൽഡ് ലൈൻ വഴി പരാതി നൽകിയത്. പോക്സോ നിയമപ്രകാരമാണ് കേസ്.

പൊലീസിന് പിടി നൽകാതെ നാടുവിട്ട താമരാക്ഷനെ കഴിഞ്ഞ ദിവസം വൈകീട്ടാണ് ആളൂർ പോലീസ് പിടികൂടിയത്. രണ്ടു മാസമായി ഒളിവിലായിരുന്ന ഇയാൾ തമിഴ്നാട് തിരുത്തണിയിലെ ക്ഷേത്ര പരിസരത്തു ഭിക്ഷാടനം നടത്തുകയായിരുന്നു.  അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കും .

click me!