ജനനേന്ദ്രിയം മുറിച്ചത് ഒന്നിലേറെ പേർ; പുതിയ വെളിപ്പെടുത്തലുമായി ഗംഗേശാനന്ദ

Web Desk |  
Published : Mar 27, 2018, 07:18 PM ISTUpdated : Jun 08, 2018, 05:53 PM IST
ജനനേന്ദ്രിയം മുറിച്ചത് ഒന്നിലേറെ പേർ; പുതിയ വെളിപ്പെടുത്തലുമായി ഗംഗേശാനന്ദ

Synopsis

വെളിപ്പെടുത്തലുമായി ഗംഗേശാനന്ദ ജനനേന്ദ്രിയം മുറിച്ചത് ഒന്നിലേറെ പേർ എതിരെ നിൽക്കുന്നവർ ശക്തർ കൂടുതൽ വെളിപ്പെടുത്തൽ പിന്നീട്

തിരുവനന്തപുരം: ഒന്നിലധികം പേർ ചേർന്നാണ് തന്‍റെ ജനന്ദേന്ദ്രിയം മുറിച്ചതെന്ന് ഗംഗേശാനന്ദ. തനിക്കെതിരെ നിൽക്കുന്നവർ അതിശക്തരാണെന്നും ഗംഗേശാനന്ദ പറഞ്ഞു. ജനനേന്ദ്രിയം താൻ സ്വയം മുറിച്ചതാണെന്നായിരുന്നു ഗംഗേശാനന്ദ ആദ്യം പറഞ്ഞത്. എന്നാൽ ആർക്കെതിരെയും പരാതിയില്ലാത്തത് കൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് ഗംഗേശാനന്ദ വ്യക്തമാക്കി.. കൂടുതൽ കാര്യങ്ങൾ പിന്നീട് വെളിപ്പെടുത്തുമെന്നും ഗംഗേശാനന്ദ പറഞ്ഞു.

ലൈംഗികാതിക്രമം ചെറുക്കുന്നതിനിടെ പെൺകുട്ടി സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചെന്ന കേസ് ഏറെ കോളിളക്കമുണ്ടാക്കിയിരുന്നു. ജനനേന്ദ്രിയം താൻ സ്വയം മുറിച്ചതാണെന്നായിരുന്നു ശ്രീഹരി എന്ന സ്വാമി ഗംഗേശാനന്ദ തീർത്ഥപാദ ആദ്യം പറഞ്ഞത്. എന്നാൽ ആർക്കെതിരെയും പരാതിയില്ലാത്തത് കൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് ഗംഗേശാനന്ദ വ്യക്തമാക്കി.കേസുണ്ടാക്കിയവർ അത് തെളിയിക്കട്ടെ. കൂടുതൽ കാര്യങ്ങൾ പിന്നീട് വെളിപ്പെടുത്തും.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ ചികിത്സയിലൂടെ പൂർണാരോഗ്യം വീണ്ടെടുത്തുവെന്ന് ഗംഗേശാനന്ദ പറഞ്ഞു. ഏറെ വഴിത്തിരിവുകളുണ്ടായ കേസിൽ ഗംഗേശാനന്ദക്കെതിരെ പൊലീസിൽ മൊഴി നൽകിയ പെൺകുട്ടി പിന്നീട് നിലപാട് മാറ്റിയിരുന്നു. പൊലീസ് നിർബന്ധിച്ച് ഗംഗേശാനന്ദക്കെതിരെ മൊഴി നൽകാൻ പ്രേരിപ്പിക്കുകയായിരുന്നു എന്നാണ് പെൺകുട്ടി പിന്നീട് പറഞ്ഞത്.

PREV
click me!

Recommended Stories

'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്
സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദിനെതിരെ ലൈം​ഗികാതിക്രമ പരാതിയിൽ കേസ്; ഐഎഫ്എഫ്കെ സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം, പരാതി നൽകിയത് ചലച്ചിത്ര പ്രവര്‍ത്തക