ഒരു വനിതയല്ല, വനിതകൾ തന്നെ നിയമസഭയിലുണ്ടാകും. എവിടെ, ആര് മത്സരിക്കണമെന്ന കാര്യം കൃത്യമായി അറിയിക്കുമെന്നും ജെബി മേത്തർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്‍റെ മുഖ്യമന്ത്രിക്കായി വനിതകൾ തന്നെ കൈ ഉയർത്താനുണ്ടാകുമെന്ന് മഹിളാ കോൺഗ്രസ് അധ്യക്ഷ ജെബി മേത്തർ. ഒരു വനിതയല്ല, വനിതകൾ തന്നെ നിയമസഭയിലുണ്ടാകും. എവിടെ, ആര് മത്സരിക്കണമെന്ന കാര്യം കൃത്യമായി അറിയിക്കുമെന്നും ജെബി മേത്തർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കോൺ​ഗ്രസിൽ വനിതകൾക്ക് വലിയ വിശ്വാസമുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിൽ വനിതകൾക്ക് പരി​ഗണനയുണ്ടാവുമെന്നാണ് വിശ്വാസം. ജയസാധ്യതയുള്ള സീറ്റ് ലഭിക്കും. വനിതകൾ എംഎൽഎമാരായി കോൺ​ഗ്രസിൻ്റെ മുഖ്യമന്ത്രിക്കായി കൈ ഉയർത്തും. വനിതകളുടെ ലിസ്റ്റ് കോൺ​ഗ്രസ് പാർട്ടിയുടെ തീരുമാനത്തോടെ കൈമാറുമെന്നും ജെബി മേത്തർ എംപി പറഞ്ഞു.