സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിന് 'രാജസ്ഥാന്‍ മോഡല്‍'

By Web DeskFirst Published Nov 12, 2017, 4:32 PM IST
Highlights

ജയ്പൂര്‍: സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിന് രാജസ്ഥാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ പുത്തന്‍ ടെക്നിക്കുകള്‍.  തറ തുടയ്ക്കല്‍, അരി അരയ്ക്കല്‍, വെള്ളം നിറയ്ക്കല്‍, വെണ്ണ കടയല്‍, കുട്ടികള്‍ക്കൊപ്പം കളിയ്ക്കല്‍ ഒപ്പം പത്ത് മിനുട്ടിലധികം ചിരിക്കുക തുടങ്ങിയ കനമേറിയ കാര്യങ്ങളാണ് സ്ത്രീകള്‍ക്ക് ആരോഗ്യം നിലനിര്‍ത്താന്‍ അത്യാവശ്യമായതെന്നാണ് രാജസ്ഥാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ കണ്ടെത്തല്‍. 

രാജസ്ഥാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഷിവിര പത്രികയുടെ നവംബര്‍ പതിപ്പിലാണ് ആരോഗ്യ സംരക്ഷണത്തിനായുള്ള ഈ നിര്‍ദേശങ്ങള്‍. ഇത്തരം 14 നിര്‍ദേശങ്ങളാണ് ഷിവിര പത്രികയില്‍ ഉള്ളത്. ഈ നിര്‍ദേശങ്ങളടങ്ങിയ ഏകദേശം 30000 കോപ്പികളാണ് സംസ്ഥാനത്ത് വിതരണം ചെയ്തിരിക്കുന്നത്. 

ആരോഗ്യത്തിനും ശുചിത്വ പരിപാലിക്കേണ്ട കാര്യങ്ങള്‍ എന്ന തലക്കെട്ടിലാണ് നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്. വനിതാ മുഖ്യമന്ത്രി ഭരിക്കുന്ന സംസ്ഥാനത്ത് സ്ത്രീകളുടെ ആരോഗ്യത്തിനായി നല്‍കിയ നിര്‍ദേശങ്ങള്‍ക്കെതിരെ എന്തായാലും നിര്‍ദേശങ്ങള്‍ക്കെതിരെ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാണ്. 

click me!