അലപ്പോയില്‍ റഷ്യയുടെ രൂക്ഷമായ വ്യോമാക്രമണം

Published : Nov 20, 2016, 01:26 AM ISTUpdated : Oct 04, 2018, 10:34 PM IST
അലപ്പോയില്‍ റഷ്യയുടെ രൂക്ഷമായ വ്യോമാക്രമണം

Synopsis

വിമതരുടെ ശക്തി കേന്ദ്രമായ അലപ്പോയില്‍ രണ്ട് മൂന്ന് ദിവസമായി രൂക്ഷമായ വ്യോമാക്രമണമാണ് റഷ്യ നടത്തുന്നത്. നഗരത്തിലെ എല്ലാ ആശുപത്രികളും റഷ്യന്‍ ആക്രമണത്തില്‍ തകര്‍ന്നതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. ലോകാരോഗ്യ സംഘടനയും ഇക്കാര്യം സ്ഥിരീകരിച്ചു. 

എന്നാല്‍ ഒന്ന് രണ്ട് ആശുപതച്രികള്‍ ഇപ്പോഴും പ്രവര്‍ത്തനക്ഷമമാണെന്ന് ഇംഗ്ലണ്ട് ആസ്ഥാനമായി ഒരു മനുഷ്യാവകാശ സംഘടന അറിയിച്ചു.. ആശുപത്രികളെ ലക്ഷ്യമിട്ട് തന്നെയാണ് ആക്രമണം നടത്തിയതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. വിമതരും സര്‍ക്കാര്‍ സൈന്യവും തമ്മില്‍ ഏറ്റമുട്ടല്‍ തുടങ്ങിയ ശേഷം ഇതാദ്യമായാണ് ആശുപത്രികളെ ലക്ഷ്യം വച്ച് ഇത്ര വലിയ ആക്രമണമം നടക്കുന്നത്. 

ഇതോടെ രണ്ടര ലക്ഷത്തോളം പേര്‍ക്ക് ചികിത്സസൗകര്യങ്ങള്‍ ഇല്ലാതായിരിക്കുകയാണ്.  കഴിഞ്ഞ 5 ദിവസത്തിനടയില്‍ നടന്ന വിവിധ ആക്രമണങ്ങളിൽ 92 പേര്‍  മരിച്ചു. ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച ഐക്യരാഷ്ട്ര സഭ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായം എത്തിക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്ന് അഭ്യര്‍ത്ഥിച്ചു. 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബലൂൺ സ്ഫോടനത്തിൽ അസ്വാഭാവികതയോ, ബലൂണിൽ ഹീലിയം നിറയ്ക്കുന്നതിനിടെ സിലിണ്ടർ പൊട്ടിത്തെറിച്ച് മരണത്തിൽ അന്വേഷണത്തിന് എൻഐഎ
'മോഷണത്തിനിടെ നടന്ന കൊലപാതകം എന്ന് തോന്നി', 39കാരിയായ നഴ്സിനെ കൊലപ്പെടുത്തിയ 25കാരനായ ആൺസുഹൃത്ത് പിടിയിൽ