
ഡമാസ്ക്കസ്: സിറിയയിൽ സേനയും വിമതരും തമ്മിലുള്ള സംഘർഷം രൂക്ഷമായതിനെത്തുടർന്ന് ഹസാക്കയിൽ നിന്ന് ആയിരക്കണക്കിനാളുകൾ പലായനം ചെയ്തു. കഴിഞ്ഞ ദിവസം ഈ പ്രദേശത്ത് ആരംഭിച്ച ഏറ്റുമുട്ടലിൽ 22 പേരാണ് മരിച്ചത്. ഇവരിൽ 9 കുട്ടികളും ഉൾപ്പെടുന്നു
അലെപ്പോയ്ക്ക് ശേഷം ഹസാക്കയിലേക്ക് പടർന്നു പിടിച്ച് സംഘർഷം കഴിഞ്ഞ രണ്ട് ദിവസത്തിനകം 22 ജീവനുകളാണെടുത്തത്. പ്രദേശത്ത് വ്യോമാക്രമണം തുടരുകയാണ്. മരണഭീതിയിൽ സ്ത്രീകളലും കുട്ടികളുമടക്കം ആയിരത്തിലധികം പേർ പലായനം ചെയ്തു കഴിഞ്ഞു. കഴിഞ്ഞയാഴ്ച്ച ഇവിടെ ഒരു സംഘം കുർദിഷ് യുവാക്കളെ സിറിയൻ സേന തടഞ്ഞു വച്ചതോടെയാണ് ഹസാക്കയിലെ പ്രശ്നങ്ങൾക്ക് തുടക്കമായത്.
നഗരത്തിന്‍റെ നിയന്ത്രണമേറ്റെടുക്കുന്നതിനെതിരായ പ്രതിരോധമാണ് നടത്തുന്നതെന്നാണ് സർക്കാർ നിലപാട്..അ‍്ചു വർഷത്തെ അഭ്യന്തരയുദ്ധത്തിനിടെയുണ്ടായ ഏറ്റവും രൂക്ഷമായ ആക്രമമാണിതെന്നാണ് കരുതപ്പെടുന്നത്. റഷ്യയുടേയും ഇറാന്റെയും പിന്തുണയോടെയാണ് പ്രസിഡന്റ് ബാഷർ അൽ അഷദിനെ പിന്തുണയ്ക്കുന്ന സർക്കാർ സേന പ്രവർത്തിക്കുന്നത്.
വിമതർക്ക് അമേരിക്കയും സഹായം നൽകുന്നുണ്ട്. കഴിഞ്ഞ ഏപ്രിലിലും ഹസാക്കയ്ക്ക് സമീപമുള്ള ക്യാമിഷ്ലിയിൽ സമാനമായ രീതിയിൽ സംഘർഷം നടന്നിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam