സിറിയന്‍ രാസായുധകേന്ദ്രങ്ങളെ തകര്‍ത്തത് അമേരിക്കയുടെ "സ്‍മാര്‍ട്ട്" ബോയ്

By Web DeskFirst Published Apr 14, 2018, 11:33 AM IST
Highlights
  • ബിജിഎം - 109 തോമോഹോക്ക് മിസൈലുകളാണ് ആക്രമണത്തിനുപയോഗിച്ചത്
  • യു.എസ്. നേവിയുടെ സ്വന്തമായ ഇവ സൂഷ്മമായ ലക്ഷ്യസ്ഥാനങ്ങളിലേക്ക് ആക്രമണം നടത്താന്‍ പര്യാപ്തമായതാണ്
  • 2011 ലെ ലിബിയന്‍ ആക്രമണത്തില്‍ 20 കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ തോമോഹോക്കുകളുടെ മൂന്നാം ബ്ലോക്കുകള്‍ ഉപയോഗിച്ചിരുന്നു

ന്യൂയോര്‍ക്ക്: സിറിയയിലെ രാസായുധകേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ അമേരിക്ക ഉപോഗിച്ചത് തോമോഹോക്ക് ക്രൂയിസ് മിസൈലുകള്‍. അമേരിക്കന്‍ നേവി "സ്മാര്‍ട്ട് വെപ്പണ്‍" എന്നും ആയുധ പഠനരംഗത്തുളളവര്‍ 'സ്മാര്‍ട്ട് ബോയ്" എന്നും വിളിക്കുന്ന തോമോഹോക്ക് പ്രഹരശേഷി കൂടിയ ഇനം മിസൈലുകളാണ്.

തോമോഹോക്കിന്‍റെ നാലാം ബ്ലോക്ക് മിസൈലുകളാണ് അമേരിക്ക ഉപയോഗിച്ചതെന്ന് കരുതപ്പെടുന്നു. ബിജിഎം - 109 തോമോഹോക്ക് മിസൈലുകളാണ് ആക്രമണത്തിനുപയോഗിച്ചതെന്ന് സി.എന്‍.എന്‍. റിപ്പോര്‍ട്ട് ചെയ്യുന്നു. സിറിയിലെ രാസായുധകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് ഇടങ്ങളിലേക്കാണ് യു.എസ്. ആക്രമണം നടത്തിയത്. 59 തോമോഹോക്കുകളാണ് സിറിയന്‍ രാസായുധ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി യു.എസ്. പടക്കപ്പലുകളില്‍ നിന്ന് പറന്നുയര്‍ന്നത്.

യു.എസ്. നേവിയുടെ സ്വന്തമായ ഇവ സൂഷ്മമായ ലക്ഷ്യസ്ഥാനങ്ങളിലേക്ക് ആക്രമണം നടത്താന്‍ പര്യാപ്തമായതാണ്. ടോമോഹോക്കുകളെ വഴികാട്ടുന്ന ലേസര്‍ ടെക്നോളജി (ലേസര്‍ ഗൈഡഡ്) ആണ് സൂഷ്മ ലക്ഷ്യസ്ഥാനങ്ങള്‍ തച്ചുതകര്‍ക്കാന്‍ ഇവയെ പ്രാപ്തമാക്കുന്നത്.

റഡാറുകളെ വെട്ടിച്ച് ആക്രമിക്കാന്‍ ശേഷിയുളള തോമോഹോക്കുകള്‍ക്ക് 1,000 പൗണ്ട് സ്ഫോടക വസ്തു വഹിക്കാന്‍ ശേഷിയുണ്ട്. 2011 ലെ ലിബിയന്‍ ആക്രമണത്തില്‍ 20 കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ തോമോഹോക്കുകളുടെ മൂന്നാം ബ്ലോക്കുകളെ അമേരിക്ക ഉപയോഗിച്ചിരുന്നു.

click me!