തോമാശ്ലീഹാ ഇന്ത്യയില്‍ വന്നതിന് തെളിവുണ്ടെന്ന് സീറോ മലബാര്‍ സഭ

Web Desk |  
Published : Apr 15, 2018, 03:24 PM ISTUpdated : Jun 08, 2018, 05:45 PM IST
തോമാശ്ലീഹാ ഇന്ത്യയില്‍ വന്നതിന് തെളിവുണ്ടെന്ന് സീറോ മലബാര്‍ സഭ

Synopsis

തോമാ ശ്ലീഹാ ഇന്ത്യയില്‍ വന്നതിന് ചരിത്ര രേഖകള്‍ ഉണ്ടെന്ന് സീറോ മലബാര്‍ സഭ

തോമാശ്ലീഹാ ഇന്ത്യയില്‍ വന്നുവെന്നത് സംബന്ധിച്ച് ഫാദര്‍ പോള്‍ തേലക്കാടിന്റെ നിലപാട് തള്ളി സീറോ മലബാര്‍ സഭ. തോമാശ്ലീഹാ ഇന്ത്യയില്‍ വന്നുവെന്ന പാരമ്പര്യം അവകാശപ്പെടാന്‍  കൃത്യമായ തെളിവുകള്‍ ഇല്ലെന്നായിരുന്നു സീറോ മലബാര്‍ സഭയുടെ മുന്‍ വക്താവായിരുന്ന ഫാദര്‍ പോള്‍ തേലക്കാടിന്റെ നിലപാട്.  തോമാ ശ്ലീഹാ ഇന്ത്യയില്‍ വന്നതിന് ചരിത്ര രേഖകള്‍ ഉണ്ടെന്നും സഭ വ്യക്തമാക്കുന്നു. 

സിറോ മലബാര്‍ സഭയുടെ ഉദ്ഭവം തോമാശ്ലീഹായുടെ സുവിശേഷ പ്രഘോഷണത്തില്‍നിന്നാണ്. ഇതിനോടു വിയോജിക്കുന്നവര്‍ ന്യൂനപക്ഷം മാത്രമാണെന്നും കൂരിയ ബിഷപ് മാര്‍ വാണിയപ്പുരയ്ക്കല്‍ അറിയിച്ചു.നേരത്ത തോമാശ്ലീഹാ ഒരു ബ്രാഹ്മണരെയും മാമോദീസ മുക്കിയിട്ടില്ലെന്ന് ഫാദര്‍ പോള്‍ തേലക്കാട്  ഏഷ്യാനെറ്റ് ഓണ്‍ലൈനിനോട് വ്യക്തമാക്കിയിരുന്നു. 

അത്തരം അവകാശ വാദങ്ങള്‍ അസംബന്ധമാണ്. ഞാന്‍ മേല്‍ജാതിക്കാരനാണ് എന്ന് ആള്‍ക്കാരുടെ മനസില്‍ തോന്നുന്നത് അപകടകരമായ ഒരവസ്ഥയാണെന്നും പോള്‍ തേലക്കാട്ട് വിശദമാക്കിയിരുന്നു. ഇക്കാര്യത്തില്‍  യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസിന്റെ ഫേസ്ബുക്ക് പോസ്റ്റ് വലിയ ചര്‍ച്ചയായതിന് പിന്നാലെയാണ് ഫാദര്‍ പോള്‍  തേലക്കാട്ട് നിലപാട് വ്യക്തമാക്കിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബംഗാളിൽ രജിസ്റ്റർ ചെയ്ത് ത്രിപുരയിൽ മത്സരിച്ച പാർട്ടി, കെട്ടിവെച്ച കാശും പോയി; തൃണമൂൽ വിമതർ ചേക്കേറുന്ന 'എൻസിപിഐ'യെക്കുറിച്ച് അറിയാം
ബീച്ചിൽ എത്തിയ യുവതികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം, സ്വകാര്യ റിസോർട്ട് ജീവനക്കാരൻ അറസ്റ്റിൽ