
ദില്ലി: ഛത്തീസ്ഗഡിലെ ചില ഗ്രാമങ്ങളിൽ പാസ്റ്റർമാരെയും പരിവർത്തിത ക്രിസ്തുമത വിശ്വാസികളെയും വിലക്കി ബോർഡുകൾ സ്ഥാപിച്ച സംഭവം ,വർഗീയതയുടെ പുതിയ രഥയാത്രയുടെ തുടക്കമെന്ന് സിറോ മലബാർ സഭ കുറ്റപ്പെടുത്തി. ഒരു വിഭാഗത്തെ രണ്ടാംതരം പൗരൻമാരാക്കി മാറ്റുന്ന നടപടിയാണിത്., വിഭജനത്തിന് ശേഷം രാജ്യം കണ്ട വിഭജനപരമായ അതിർത്തിയാണിത്.ഇത് കോടതി അംഗീകരിച്ചതോടെ ഹിന്ദുത്വ ശക്തികൾ അസഹിഷ്ണുതയുടെ പുതിയ പരീക്ഷണം കൂടി ആരംഭിച്ചിരിക്കുന്നു എന്നും ഫേസ് ബുക്ക് കുറിപ്പില്‍ പറയുന്നു.ഹൈക്കോടതി നടപടി സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്നും സഭ വ്യക്തമാക്കി
ഇത്തരം ബോർഡുകൾക്കെതിരെ നൽകിയ ഹർജി കഴിഞ്ഞ ദിവസം ഛത്തീസ്ഗഡ് ഹൈക്കോടതി തള്ളിയിരുന്നു, ഇത് ചൂണ്ടിക്കാട്ടിയാണ് വിമർശനം.ഈ സാഹചര്യം മറ്റ് ചില മത തീവ്ര വാദികൾ മുതലെടുക്കുന്നത് അംഗീകരിക്കാൻ ആവില്ല,"അവർ നിങ്ങളെ തേടി വന്നു" എന്ന മട്ടിൽ ചില തീവ്ര സംഘങ്ങൾ നടത്തുന്ന പരിഹാസം തള്ളി കളയുന്നു എന്നും സഭ വ്യക്തമാക്കി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam