ഇന്ന് പണി എടുക്കാൻ പാടില്ലെന്ന് ടിപി രാമകൃഷ്ണൻ, പണിമുടക്കിനെ വെല്ലുവിളിച്ചാൽ പ്രതികരണം ഉണ്ടാകുമെന്നും ഇടതുമുന്നണി കൺവീനർ

Published : Jul 09, 2025, 12:01 PM IST
national strike

Synopsis

5 മാസം പ്രചാരണം നടത്തിയാണ് പണിമുടക്ക് നടക്കുന്നത്

കോഴിക്കോട് ദേശീയ പണിമുടക്കിനെ ന്യായീകരിച്ച് ഇടതു മുന്നണി കൺവീനർ  ടിപി രാമകൃഷ്ണൻ .പണിമുടക്കിനെ വെല്ലുവിളിച്ചാൽ പ്രതികരണം ഉണ്ടാകും.അതാണ് ചെറിയ തോതിൽ കാണുന്നത്.നടക്കുന്നത് സ്വാഭാവിക പ്രതികരണം മാത്രമാണ്.. ഇന്ന് പണി എടുക്കാൻ പാടില്ല.5 മാസം പ്രചാരണം നടത്തിയാണ് പണിമുടക്ക് നടക്കുന്നത്  കെഎസ്ആർടിസിയിലെ തൊഴിലാളി സംഘടനകൾ നോട്ടീസ് നൽകേണ്ടത് മന്ത്രിക്കല്ല സി എം ഡി ക്കാണ്.ഇടതുപക്ഷ സർക്കാരിന് തൊഴിലാളി അനുകൂല നിലപാടാണ്.കൂടുതൽ വിവാദത്തിന് ഇല്ല.ഇത്തരം വിഷയങ്ങൾ ഇടതുമുന്നണി യോഗത്തിൽ ചർച്ചചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി

ഗണേഷ് കുമാറിനെതിരെ രൂക്ഷവിമർശനവുമായി സി പി എം നേതാവ് എ കെ ബാലൻ രംഗത്തെത്തി.പണിമുടക്കിനെതിരെ ഗണേഷ് കുമാറിൻ്റെ പ്രസ്താവന ഇടതുസമീപനമല്ല.സമരം ചെയ്യുന്നവരെ വിലകുറച്ചുകാണാനാണ് പ്രസ്താവനയിലുടെ സാഹചര്യമൊരുക്കിയത്.മന്ത്രിയുടെ പ്രസ്താവന ഒഴിവാക്കേണ്ടതായിരുന്നു.ഇടതുപക്ഷ സമീപനമല്ല ഗണേഷ്കുമാർ പറഞ്ഞത്.സമരം ചെയ്യരുതെന്ന് പറയുന്നത് ശരിയല്ല.ഡയസ്നോൺ പ്രഖ്യാപിക്കുന്നത് സർക്കറാണ്.സമരം ചെയ്ത ദിവസത്തെ ശമ്പളം വേണമെന്ന് തൊഴിലാളികൾ ഇതുവരെ പറഞ്ഞിട്ടില്ലെന്നും ബാലൻ പറഞ്ഞു

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'സർക്കാർ ഉദ്യോ​ഗസ്ഥർ കീറിയ ജീൻസും സ്ലീവ്‍ലെസും ധരിച്ച് ഓഫിസിലെത്തുന്നു'; മാന്യമായി വസ്ത്രം ധരിക്കണമെന്ന് കർണാടക സർക്കാറിന്റെ സർക്കുലർ
പാകിസ്ഥാനിൽ ജയിലിൽ കിടക്കുന്ന ഇമ്രാൻ ഖാന് കനത്ത പ്രഹരം, തോഷഖാന കേസിൽ 17 വർഷം തടവ്, ഭാര്യക്കും ശിക്ഷ